വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിനാകുന്നില്ല, വീണ്ടും അറസ്റ്റ് നാടകത്തിനുള്ള തിരക്കഥ‍യെന്ന് വി.ഡി. സതീശൻ

കൊച്ചി: വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോർജിനെ നിയന്ത്രിക്കാൻ സർക്കാറിന് സാധിക്കുന്നില്ല. പി.സി ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും സതീശൻ പറഞ്ഞു.

ആദ്യത്തെ വിദ്വേഷ പ്രസംഗ കേസിൽ നിബന്ധനങ്ങൾക്ക് വിധേയമായാണ് കോടതി പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഏതാനും മണിക്കൂറുള്ളിൽ പി.സി ജോർജ് നിലപാട് ആവർത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണല‍യിൽ ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിക്കുകയും ചെയ്തു.

വർഗീയ വിദ്വേഷം നടത്തുന്നവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം കൊടുത്തത് സർക്കാരാണ്. ഭരിക്കാൻ കഴിവില്ലെന്ന് പറയുന്നത് ഇതിനേക്കാൾ ഉത്തമമെന്നും സതീശൻ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള തിരക്കഥ‍യുടെ ഭാഗമായ നടപടികളാണ് നടക്കുന്നത്. കൃത്യമായ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിക്കാതിരുന്നതും കോടതിയിൽ പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണ് സർക്കാർ ഉത്തരം പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - VD Satheesan says government cannot control communal propagandists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.