കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്‍റെ വീഴ്ചയെന്ന് വി.ഡി സതീശൻ. ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം ഉയർത്തേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നും സതീശൻ വ്യക്തമാക്കി.
ചാണ്ടി ഉമ്മന് ഭൂരിപക്ഷം കുറഞ്ഞാൽ താൻ പരാജയപ്പെട്ടെന്ന് അർഥമാക്കാം. ഭൂരിപക്ഷം ഉയർന്നാൽ അത് യു.ഡി.എഫിന്‍റെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഉമ തോമസ് പരാജയപ്പെട്ടാൽ അതിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നുവെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.