സോളാർ പീഡനക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി തീരുമാനിക്കുന്ന അന്വേഷണമാണ് വേണ്ടെന്ന് പറഞ്ഞത്. യു.ഡി.എഫ് കൺവീനർ പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. സി.ബി.ഐ റിപ്പോർട്ടിൽ ഒരു യു.ഡി.എഫ് നേതാവിന്റേയും പേര് പരാമർ​ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

സി.ബി.ഐ അന്വേഷിക്കണമെന്ന് തന്നെയാണ് നിലപാട്. അതിന് നിയമപരമായ വഴി തേടും. അന്വേഷണത്തെ ഭയക്കേണ്ട കാര്യം യു.ഡി.എഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്ലാൾ നന്ദകുമാർ ഇപ്പോൾ സി.പി.എമ്മിന്റെ ആളാണ്. സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത് മുഖ്യമന്ത്രിയും മറ്റ് സി.പി.എം നേതാക്കളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്.

അതിൽ വി.എസിന്റെ പേരൊന്നുമില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇന്നലെ വി.എസിന്റെ പേര് കയറ്റിയതെന്നും സതീശൻ പറഞ്ഞു. നേരത്തെ കേസിലെ ഗൂഢാലോചനയിൽ അന്വേഷണം വേണ്ടെന്ന ചില യു.ഡി.എഫ് നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി വി.ഡി സതീശൻ തന്നെ രംഗ​ത്തെത്തിയത്.

Tags:    
News Summary - VD Satheesan wants the CBI to investigate the conspiracy in the solar molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.