തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിലെ ഒരുകൂട്ടം നേതാക്കൾെക്കതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് കെ.പി.സി.സി വൈസ്^പ്രസിഡൻറ് വി.ഡി സതീശൻ. ഇൗ വിഷയത്തെ നിസാരമായി കാണുന്നില്ല. റിപ്പോർട്ട് പൂർണ്ണമായും പുറത്തുവന്നശേഷം കെ.പി.സി.സി യുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. അതിന്മുമ്പ് ഇക്കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായം താൻ പറയില്ല. സംസ്ഥാന നേതാക്കളെ പാർട്ടി നേതൃത്വം ദൽഹിയിേലക്ക് വിളിപ്പിച്ചത് റിപ്പോർട്ടുമായി ബന്ധെപ്പട്ട വിവരശേഖരണത്തിന് ആയിരുന്നു.
വിവരങ്ങൾ ശേഖരിച്ചതല്ലാതെ യാതൊരു പ്രതികരണവും കേന്ദ്രനേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ല. സോളാർവിഷയത്തിൽ സംസ്ഥാനനേതാക്കൾ നൽകിയ വിശദീകരണത്തിൽ കേന്ദ്രനേതൃത്വം സംതൃപ്തരാണെന്ന് കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞതിനെപ്പറ്റി തനിക്ക് അറിയില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
സോളാർ റിപ്പോർട്ട് അനുസരിച്ച് കേസെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ലഭിക്കാൻ ഉമ്മൻചാണ്ടിക്ക് അവകാശം ഉണ്ട്. മറിച്ചുള്ള സർക്കാർനിലപാട് സ്വാഭാവിക നീതി നിഷേധമാണ്. റിപ്പോർട്ട് നിയമസഭയിലേ സമർപ്പിക്കൂവെന്ന് സർക്കാറിന് നിർബന്ധം ഉണ്ടെങ്കിൽ അതിനായി ഒരുദിവസത്തേക്ക് സഭ വിളിച്ചുചേർക്കണം. കമീഷൻ റിപ്പോർട്ട് രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കണമെന്ന് എൻക്വയറി ആക്ടിൽ പറയുന്നില്ല. റിപ്പോർട്ട് ലഭിച്ച് ആറുമാസത്തിനകം നടപടി റിപ്പോർട്ട് സഹിതം നിയമസഭയിൽ സമർപ്പിക്കണമെന്നേ നിയമത്തിൽ പറയുന്നുള്ളൂ.
ഹർത്താലിന് എന്നും താൻ എതിരാണ്. ഒരിക്കലും ഹർത്താലുമായി താൻ സഹകരിക്കില്ല. ഹർത്താൽ വ്യക്തികളുടെ പൗര സ്വാതന്ത്ര്യൻമേലുള്ള കടന്നുകയറ്റമാണ്. അതിനാൽ ഹർത്താലിനോട് യോജിക്കാനാവില്ല. ജനാധിപത്യം അപകടത്തിലാകുമെന്ന് പറഞ്ഞ് ജനസംഘവുമായി കൂട്ടുചേർന്നവരാണ് സി.പി.എം. ഇപ്പോൾ മോദിക്ക് കീഴിൽ ജനാധിപത്യം സുരക്ഷിതമായതിനാലാണോ ബി.െജ.പിയെ നേരിടാൻ കോൺഗ്രസ് ബന്ധം വേണ്ടെന്ന് വെച്ചതെന്ന് വ്യക്തമാക്കണം. കേരളത്തിലെ സി.പി.എം നേതാക്കളിൽ ബി.െജ.പി, വർഗീയ വിരോധങ്ങളേക്കാളും കത്തിനിൽക്കുന്നത് കോൺഗ്രസ് വിരോധമാണ്.
പാർട്ടിയും മുന്നണിയും വിട്ടുപോയവരെ പലവിധം കൈകാര്യം ചെയ്ത് ചരിത്രമുള്ള സി.പി.എമ്മിന് അൽഫോൻസ് കണ്ണന്താനത്തിെൻറ കാര്യത്തിൽ അത്തരമൊന്നില്ല. സി.പി.എമ്മിെൻറ കുലംകുത്തി, പരനാറി പട്ടികയിലൊന്നും അദ്ദേഹം ഇല്ല. കണ്ണന്താനം മന്ത്രിയായപ്പോൾ കേരളത്തിലെ ബി.െജ.പി നേതാക്കൾപോലും മ്ലാനതയിലായപ്പോൾ ആകെ ആഹ്ലാദിച്ചത് ഇവിടുത്തെ സി.പി.എം നേതാക്കളാണ്. സി.പി.എമ്മിനും ബി.െജ.പിക്കും ഇടയിലെ പാലമാണ് കണ്ണന്താനമെന്നും സതീശ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.