‘വി.സി പുനര്‍നിയമനം ഏകാധിപത്യപരം’; ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ചാന്‍സലര്‍ ആരോഗ്യ സര്‍വകലാശാല വി.സി പുനര്‍നിയമന തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സ്വന്തം നിലയിലാണ് ചാന്‍സലര്‍ പുനര്‍നിയമനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടവരില്‍ നിന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നീക്കം തികച്ചും അപലപനീയമാണെന്നും വീണ ജോർജ് വ്യക്തമാക്കി.

Tags:    
News Summary - Veena George reacts to the re-appointment of Health University VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.