ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് മന്ത്രി വീണ ജോര്‍ജ്. ആയുഷ് മേഖലയെപ്പറ്റി ജനങ്ങള്‍ക്ക് അടുത്തറിയാനായുള്ള പുതിയ വെബ്‌സൈറ്റിന്റേയും പ്രസിദ്ധീകണങ്ങളുടേയും പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആയുഷ് മേഖലക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നുത്. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പ്രചോദനമായ പ്രവര്‍ത്തനങ്ങളാണ് ആയുഷ് വകുപ്പ് നടത്തുന്നത്. സര്‍ക്കാര്‍ മേഖലയേയും സ്വകാര്യ മേഖലയേയും കോര്‍ത്തിണക്കി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ആയുഷ് വകുപ്പിന് കീഴില്‍ ഒരു കേന്ദ്രീകൃത ഐഇസി വിങ്ങ് സജ്ജമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതില്‍ പ്രമുഖമായ ഒന്ന് ആശാ പ്രവര്‍ത്തകര്‍ക്കായുള്ള പരിശീലന കൈപ്പുസ്തകം ആണ്. സംസ്ഥാനത്ത് നിലവില്‍ 520 'ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുണ്ട്. നടപ്പുവര്‍ഷം പുതിയ 80 കേന്ദ്രങ്ങള്‍ കൂടി നവീകരിക്കും.

ഈ സ്ഥാപനങ്ങള്‍ വഴി, മാതൃ-ശിശു ആരോഗ്യം, സമഗ്ര കൗമാരാരോഗ്യം, ക്രിയാത്മകമായ വാര്‍ദ്ധക്യം, എന്നിവയെ ലക്ഷ്യമാക്കി പ്രത്യേകമായ സേവനങ്ങള്‍ ആയുഷ് സമ്പ്രദായങ്ങള്‍ മുഖേന നല്‍കുവാനാണ് പദ്ധതി. ഈ സ്ഥാപനങ്ങള്‍ വഴി സാമൂഹ്യതലത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ കേന്ദ്രത്തിലും നിലവിലുള്ള അഞ്ച് ആശമാരെ നിയോഗിച്ചു.

അത്തരത്തില്‍ നിയോഗിച്ച ആശമാര്‍ക്ക് ആയുഷ് ചികിത്സാ ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന പരിശീലനത്തിനുള്ള മൊഡ്യൂളാണ് ''ആയുഷ് ആശ കൈപുസ്തകം''. സംസ്ഥാന ആയുഷിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് വളരെ പ്രസക്തവും ആധികാരികവുമായ ഒരു വെബ്‌സൈറ്റ് ആയുഷ് മിഷന്‍ സജ്ജമാക്കിയിരിക്കുന്നത്.

കേരളത്തിലെ വിവിധ ആയുഷ് ചികിത്സാ വിജയ വീഥികളെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും മറ്റുമുള്ള സമഗ്രവിവരങ്ങള്‍ 'സ്വാസ്ഥ്യ' മാസികയിലെ ലേഖനങ്ങളിലൂടെ ലോകമെമ്പാടും എത്തിക്കുവാന്‍ സാധിക്കും. കര്‍ക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിനെ കുറിച്ചുള്ള അറിവ് നല്‍കുവാനും നാഷണല്‍ ആയുഷ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ കേരളമെമ്പാടുമുള്ള ഡോക്ടര്‍മാരുടെ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് 'അറിയാം കര്‍ക്കിടകത്തിലെ ആരോഗ്യം' എന്ന പുസ്തകം.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക തുടങ്ങിയവര്‍ പങ്കൈടുത്തു.

Tags:    
News Summary - Veena George said that he is proud to recognize the activities in the field of AYUSH at the national level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.