തിരുവന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ആകെ 71 ഡോക്ടർ തസ്തികകളിൽ ഒഴിവുണ്ടെന്ന് മന്ത്രി വീണ ജോർജ്. കോടതി വ്യവഹാരങ്ങളെ തുടർന്ന് നിയമനങ്ങൾക്ക് തടസമുണ്ടായിരിക്കുന്നത്. അതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ വിഭാഗത്തിൽ 61 ഉം നോൺ ക്ലിനിക്കൽ വിഭാഗത്തിൽ 10 ഉം ഉൾപ്പെടെ ആകെ 71 ഡോക്ടർ തസ്തികകളിൽ ഒഴിവുണ്ടെന്ന് നിയമസഭയിൽ തോട്ടത്തിൽ രവീന്ദ്രന് രേഖാമൂലം മറുപടി നൽകി.
കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്നതിനാൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ക്ലിനിക്കൽ-നോൺ ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാരുടെ പ്രഫസർ തസ്തികകളിലേക്കും അസോസിയേറ്റ് പ്രഫസർ തസ്തികകളിലേക്കും, കോടതി വിധിക്ക് വിധേയമായി, താത്കാലിക സ്ഥാനക്കയറ്റം നൽകി ഈ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ്റ് പ്രഫസർ തസ്തികയിലേക്ക് പി.എസ്.സി. -യിൽ നിന്നും നിയമന ശിപാർശ ലഭിച്ച അഞ്ച് പേർക്ക് നിയമന ഉത്തരവ് നല്കി. ബാക്കി ഒഴിവുകളിൽ പി.എസ്..സി. യിൽ നിന്നും നിയമന ശിപാർശ ലഭിക്കുന്നതുവരെ സീനിയർ റസിഡൻറമാരെ നിയമിച്ച് ഒഴിവുകൾ താത്കാലികമായി നികത്തി. നോൺ ക്ലിനിക്കൽ വിഭാഗത്തിൽ എട്ട് ഒഴിവുകളിലേക്ക് നിയമന ഉത്തരവുകൾ നിൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.