തൃശൂർ: പൊതുവിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും സുഗന്ധ വ്യഞ്ജനങ്ങ ളിലും മാരക കീടനാശിനി സാന്നിധ്യമെന്ന് റിപ്പോർട്ട്. വെണ്ടക്ക, വഴുതന, കത്തിരി, പച്ചമ ുളക് എന്നിവയിൽ അസ്ഫേറ്റ്, ഇമിഡാക്ലോഫ്രിഡ് എന്നിവയുണ്ട്. മനുഷ്യന് അത്യന്തം അപകട കരമായ ‘റെഡ്’ വിഭാഗത്തിൽപെട്ട മോണോക്രോട്ടോഫോസിെൻറ സാന്നിധ്യം പച്ചമുളകിലും വെണ്ടക്കയിലും മുരിങ്ങക്കയിലും കണ്ടെത്തി. കറിവേപ്പിലയിൽ പത്തോളം കീടനാശിനികളാണുള്ളത്. കേരളത്തിൽ നിരോധിക്കപ്പെട്ട പ്രൊഫനോഫോസ് കീടനാശിനി കോളിഫ്ലവറിൽ പ്രയോഗിക്കുന്നതായി വ്യക്തമായി.
വിഷരഹിത പച്ചക്കറി ഉൽപാദനം ഉറപ്പാക്കാൻ കൃഷിവകുപ്പും കാർഷിക സർവകലാശാലയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ 2019-’20 വർഷത്തെ ആദ്യ അർധവാർഷിക റിപ്പോർട്ടിലാണ് ഈ വിവരം. കേരളത്തിലെ കർഷകരിൽനിന്ന് നേരിട്ട് േശഖരിച്ച പച്ചക്കറി സാമ്പിളുകളിൽ 20 ശതമാനത്തിൽ താഴെയാണ് കീടനാശിനി അവശിഷ്ടം. കുമ്പളം, വഴുതന, ചേമ്പ്, കറിവേപ്പില, മരച്ചീനി, ചതുരപയർ, പീച്ചിങ്ങ എന്നിവ സുരക്ഷിതമാണ്. പച്ച-ചുവപ്പ് ചീര, പാവൽ, വെണ്ട, കാബേജ്, മുളക്, സാലഡ്് വെള്ളരി, പടവലം, പയർ എന്നിവയിൽ ശിപാർശ ചെയ്യപ്പെടാത്ത ‘മഞ്ഞ’ വിഭാഗം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. പഴവർഗങ്ങളിൽ പച്ചമുന്തിരിയിലാണ് ഏറ്റവും കൂടുതൽ കീടനാശിനി അവശിഷ്ടം. എട്ട് തരം കീടനാശിനി അവശിഷ്ടങ്ങളിൽ കേരളത്തിൽ നിരോധിച്ച പ്രൊഫനോഫോസ് ഉൾപ്പെടുന്നു. കേരളത്തിലെ കൃഷിയിടങ്ങളിൽനിന്ന് ശേഖരിച്ച രസകദളി, മാമ്പഴം, ചെങ്കദളി, കൈതച്ചക്ക, റോസ് ആപ്പിൾ (ചാമ്പക്ക) എന്നിവ സുരക്ഷിതമാണ്.
സുഗന്ധവ്യഞ്ജനങ്ങളിൽ പെരുംജീരകം, ജീരകം എന്നിവയാണ് ഏറെ അപകടകാരികളായി കണ്ടെത്തിയത്. ഇവ രണ്ടും കേരളത്തിൽ ഉൽപാദിപ്പിക്കുന്നില്ല. ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ, ജൈവവിഭവ വിപണികളിൽനിന്നുള്ള വെണ്ടക്ക, തക്കാളി, കാപ്സിക്കം, വെള്ളരി, പടവലം, പയർ എന്നിവയിൽ ശിപാർശ ചെയ്യപ്പെടാത്ത കീടനാശിനികളുടെ അവശിഷ്ടമുണ്ട് എന്നതാണ്. ഉയർന്ന വിലകൊടുത്ത് സുരക്ഷിതമെന്നുകരുതി വാങ്ങുന്ന ജൈവ ഉൽപന്നങ്ങൾ അത്തരത്തിലുള്ളതല്ലെന്ന കാര്യം ഭക്ഷ്യസുരക്ഷ വകുപ്പ് ഗൗരവമായി കാണണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.
എന്നാൽ, ജൈവ പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ വിഷാംശം കണ്ടെത്താനായിട്ടില്ല. ഇക്കോഷോപ്പുകളിൽനിന്നുള്ള സാമ്പിളുകളാണ് ഏറ്റവും സുരക്ഷിതം. ഇവയിലെല്ലാം കീടനാശിനി അനുവദനീയമായ പരിധിയിൽ താെഴയാണെങ്കിലും അതത് വിളയ്ക്ക് ശിപാർശ ചെയ്യപ്പെട്ടവയെല്ലന്നത് ആശങ്ക ഉളവാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.