കൈ പൊള്ളുന്നു; താങ്ങാനാകാതെ തീവില

തിരുവനന്തപുരം/ അമ്പലത്തറ: പച്ചക്കറി-പലവ്യജ്ഞന വിപണിയിൽ ​ൈകപൊള്ളും വില. 15 ദിവസം മുമ്പ്​​ 30 രൂപക്ക്​ കിട്ടിയിരുന്ന ഒരു കിലോ തക്കാളിക്ക്​ തലസ്ഥാനത്ത്​ ഇ​​പ്പോൾ വില 80 രൂപ! മുരിങ്ങക്കും കത്തിരിക്കക്കും പച്ചമുളകിനും സവാളക്കുമടക്കം ഒട്ടുമിക്ക സാധനങ്ങൾക്കും ഒരാഴ്​ചക്കിടയിലുണ്ടായത്​ ശരാശരി 10 രൂപ വില വ്യത്യാസമാണ്​. കോവിഡ്​ പ്രതിസന്ധിയിൽനിന്ന്​ നടുനിവർത്തുന്നതിനിടെയാണ്​ സാധാരണക്കാര​െൻറ കുടുംബ ബജറ്റിന്​ താളം തെറ്റിക്കുംവിധം വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റം.

തമിഴ്​നാട്ടിലെ കനത്തമഴയും ഇന്ധനവിലയുമാണ്​ വിലക്കയറ്റത്തിന്​ പ്രധാന കാരണം. സാധനങ്ങൾ ആവശ്യത്തിന്​ വിപണിയിലേക്ക്​ എത്തുന്നില്ല. കിട്ടുന്നവക്കാക​െട്ട തീ വിലയും. മണ്ഡലകാലത്തോടനുബന്ധിച്ച്​ പച്ചക്കറി ഇനങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വിലകൂടിയതും പ്രതിസന്ധി ഉയർത്തുന്നു. കേടായ സാധനങ്ങൾപോലും കൂടിയ വിലക്ക്​​ കയറ്റിവിടുകയാണ്​. പഴുത്ത വെള്ളരിക്കപോലും കൂടിയ വിലക്ക്​​ എത്തുന്നുണ്ട്​.

ഇവയിൽ നല്ലൊരു ശതമാനവും വിൽക്കാനാക​ാെത ഒഴിവാക്കേണ്ടി വരുന്നുവെന്ന്​ വ്യാപാരികൾ പറയുന്നു. മുമ്പ്​ ഒരു കിലോ വാങ്ങിയിരുന്ന സാധനങ്ങൾ 200 ഗ്രാമും 300 ഗ്രാമുമെല്ലാം വാങ്ങേണ്ട ഗതികേടിലാണ്​ സാധാരണക്കാർ. കിലോക്ക് 20 രൂപ വില ഉണ്ടായിരുന്ന തക്കാളി 100 രൂപയെന്ന റെ​േക്കാഡ് വിലയിലാണ്.

തലസ്ഥാനത്ത്​ വെണ്ടക്ക​ കിലോക്ക്​ 50 രൂപയാണി​േപ്പാൾ. ഒരാഴ്​ച മുമ്പ്​​ 80 രൂപക്ക്​ കി​ട്ടിയിരുന്ന മുരിങ്ങ​ക്കക്ക്​ ഇപ്പോൾ നൂറുരൂപ നൽകണം. കിലോ​ക്ക്​ 44 രൂപ വിലയുണ്ടായിരുന്ന സവാള 52 രൂപയിലെത്തി.

69 രൂപയുണ്ടായിരുന്ന ബീൻസിന്​ വില 80 ആയി. കിലോക്ക് 30 രൂപയുണ്ടായിരുന്ന മല്ലി ഇല 80 രൂപയിലേക്കാണ് കുതിച്ചത്. 30-40 രൂപ വിലയുണ്ടായിരുന്ന പടവലത്തിന്​ ഒരാഴ്​ചക്കിപ്പുറത്ത്​ 60 രൂപയാണ്​ വില. വർധിച്ചത്​ ഇരട്ടിയോളമാണ്​. പലവ്യഞ്​ജന സാധനങ്ങൾക്ക്​ ഒരു മാസത്തിനിടെ വില കൂടിയിട്ടുണ്ട്.​ തലസ്ഥാനത്ത്​ കിലോ​ക്ക്​ 36 രൂപ വിലയുണ്ടായിരുന്ന റവക്ക്​ ഇപ്പോൾ വില 46 ആണ്​. പയർ ഇനങ്ങളുടെ വില 90ൽ നിന്ന്​ 120ലേക്കെത്തി. കടലക്കും ഉഴുന്നിനും പഞ്ചസാരക്കുമടക്കം വില കൂടി.

കിലോ ​76 രൂപക്ക്​ കിട്ടിയിരുന്ന ഗ്രീൻപീസിന്​ വില 120 കടന്നു. ഇതോടെ പല ഹോട്ടലുകളും ഗ്രീൻപീസ്​ കറിതന്നെ ഒഴിവാക്കി. കവറിലടച്ചെത്തുന്ന സാധനങ്ങൾക്ക​ും വില കൂടിയിട്ടുണ്ട്​.

ഇനിയും ഉയരും

തലസ്ഥാന ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറിക്കള്‍ എത്തുന്നത് തമിഴ്നാട്ടിലെ പളനി, പൊട്ടന്‍ചത്രം, പാവന്‍ചത്രം, തിരുനെല്‍വേലി, കാവകിണര്‍, മധുര, ഉടന്‍കുടി, കര്‍ണാടകയിലെ ഒസൂര്‍, മൈസൂര്‍ എന്നിവിടങ്ങളിൽനിന്നാണ്​. നൂറുകണക്കിന് വാഹനങ്ങള്‍ വന്നിരുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ വരുന്നത് വിരലിലെണ്ണാവുന്ന വാഹനങ്ങള്‍ മാത്രം. ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറികള്‍ പാകമായി വരുന്നതുവരെ ഇനിയും വില ഉയരും.

വില കൂടുതല്‍ നൽകാന്‍ ആവശ്യക്കാര്‍ തയാറാ​െണങ്കിലും പലതും കിട്ടാനില്ല. അടുത്ത ഒരുമാസത്തേക്ക് തക്കാളി വില ഇനിയും ഉയരുമെന്നാണ് മൊത്തവിതരണക്കാര്‍ നല്‍കുന്ന സൂചന. പച്ചക്കറികള്‍ക്ക് ക്ഷാമം നേരിട്ടതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന ഏജന്‍സികള്‍ കൂടുതല്‍ വില നല്‍കി ഉള്ള സാധനങ്ങള്‍ എടുക്കുന്നത് കാരണം പല പച്ചക്കറികളും കണികാണാന്‍പോലും കഴിയാത്ത അവസ്ഥയാണ്.

എന്നു കുറയും?

പച്ചക്കറി വില പഴയനിലയിലേക്ക്​ എത്തണമെങ്കില്‍ ഇനി മൂന്നുമാസം എടുക്കുമെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു.

തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ തലസ്ഥാനത്ത് നാടന്‍ പച്ചക്കറികളുടെ വിലയും കുത്തനെ ഉയര്‍ത്തി. തമിഴ്​നാട്ടിൽ മഴകുറഞ്ഞ്​ വെള്ളമിറങ്ങുന്നതോടെ വിപണിയിലെയും വിലയിറങ്ങുമെന്ന പ്രതീക്ഷയിലാണ്​ ഇടത്തരം വ്യാപാരികളും വാങ്ങാനെത്തുന്നവരും.

സർക്കാർ സംവിധാനങ്ങൾ കൊള്ളയടിക്കുന്നു​

വിലക്കയറ്റമുണ്ടാകു​േമ്പാൾ സാധാരണക്കാരന് ആശ്രയമാകേണ്ട ഹോര്‍ട്ടികോർപും ജനത്തെ കൊള്ളയടിക്കുന്നു. പൊതുവിപണിയെക്കാള്‍ പലതിനും ഇവിടെയും ഇപ്പോള്‍ വില കൂടുതലാണ്. ഇതിനെ ഉപഭോക്താക്കള്‍ ചോദ്യം ചെയ്താല്‍ നാടൻ പച്ചക്കറികളാ​െണന്ന് പറഞ്ഞ് ഉപഭോക്താക്കളെ പറ്റിക്കാറാണ് പതിവ്. എന്നാല്‍, നാടന്‍ പച്ചക്കറികളെക്കാളും അമിത വിലയാണ് ഈടാക്കുന്നത്. 

ഇനം, പഴയ വില, ഉയര്‍ന്ന വില എന്നീ ക്രമത്തിൽ

  • വെണ്ടക്ക 50 50
  • കത്തിരിക്ക 20 60
  • നാടന്‍ കത്തിരിക്ക 50 100
  • കാരറ്റ്​ 70 80
  • തക്കാളി 60 80
  • വെള്ളരിക്ക 20 40
  • പച്ചമുളക്​ 35 45
  • മല്ലിയില 60 80
  • കറിവേപ്പില 30 40
  • പടവലം 30-40 60
  • കുറ്റിപ്പയർ 50 60
  • സവോള 44 52
  • ഉരുളൻകിഴങ്ങ്​ 30 44
  • ബീൻസ് 69 80
  • പൊതിന ഇല 30 60
  • കാരിമുളക് 20 40
  • തൊണ്ടൻ മുളക് 30 100
  • ബീറ്റ്റൂട്ട് 20 30
  • ചെറുനാരങ്ങ 30 40
  • നാടന്‍ പയര്‍ 50 80
  • അമരക്ക 20 64
  • പച്ചപ്പാവയ്ക്ക 20 44
  • വെള്ളപ്പാവയ്ക്ക 40 60
  • പേയന്‍ കായ് 20 28
  • മുരിങ്ങക്ക 30 120
  • വഴുതനങ്ങ 30 70
  • തടിയന്‍ 12 24
  • കോളിഫ്ലവര്‍ 30 60
  • ഉരുളക്കിഴങ്ങ് 24 34
  • ചെറിയ ഉള്ളി 28 55
Tags:    
News Summary - vegetable price hike in kerala due to rain in tamil nadu and fuel price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.