എസ്.സി -എസ്.ടി ഫെഡറേഷനിലെ വാഹന ദുരുപയോഗം: വേലായുധൻ പാലക്കണ്ടി 99,495 രൂപ അടക്കണമെന്ന് ധനവകുപ്പ്

കോഴിക്കോട് : ഫെഡറേഷന്റെ ഉടമസ്ഥതയിലുള്ള വാഹനം ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന വേലായുധൻ പാലക്കണ്ടി നിരന്തരം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിന് 99,495 രൂപ അടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. 2022 ജൂലായ് മാസം മുതൽ 2022 ഡിസംബർ മാസം വരെ 9045 കിലോമീറ്റർ ദൂരം ഫെഡറേഷൻറെ വാഹനം പ്രസിഡൻറുമായി യാത്ര ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഈ യാത്രയിൽ എല്ലാ ദിവസവും പ്രസിഡൻറിൻറെ വസതിയിൽ വാഹനം എത്തിയിരുന്നു. ഫെഡറേഷന്റെ സ്വകാര്യ വാഹനം എന്നപോലെ ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. 2003ല സർക്കാർ ഉത്തരവ് പ്രകാരം സഹകരണ മേഖലയിൽ രജിസ്മാർക്ക് മാത്രമാണ് കെ.എസ്.ആർ. അനുശാസിക്കും പ്രകാരം സർക്കാർ വാഹനം പരിമിതമായ ദൂര പരിധിക്കുള്ളിൽ ഉപയോഗിക്കുവാൻ അർഹതയുള്ളത്.

ഫെഡറേഷൻ പ്രസിഡന്റ് പദവി എന്നത് വകുപ്പിന്റെ തലവൻ എന്ന രീതിയിലുള്ളതല്ല. 2020 മെയ് 20ലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ വാഹനങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന പക്ഷം കിലോമീറ്ററിന് 11 രൂപനിരക്കിൽ ഈടാക്കുവാൻ വ്യവസ്ഥയുണ്ട്. ഫെഡറേഷൻ പ്രസിഡൻറ് വേലായുധൻ പാലക്കണ്ടി നടത്തിയ 9045 കിലോമീറ്റർ ദൂരത്തിലുള്ള യാത്രകൾ നടത്തിയത് സ്വകാര്യാവശ്യത്തിനാണ്.

അതിനാൽ, സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരം 99,495 രൂപ ഇദ്ദേഹത്തിൽ നിന്നും ഈടാക്കണം. ഈ തുക ഫെഡറേഷൻറെ അക്കൗണ്ടിൽ അടക്കുന്നതിന് ഭരണ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. എസ്.സി -എസ്.ടി ഫെഡറേഷനിലെ നാല് ഉദ്യോഗസ്ഥർ രണ്ട് കോടിലധികം രൂപ തട്ടിയെടുത്തതും പരാശോധനയിൽ കണ്ടെത്തി.

Tags:    
News Summary - Vehicle misuse in SC-ST federation: Velayudhan Palakandi to pay Rs 99,495, finance department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.