കാസർകോട്: ഇതര സംസ്ഥാന വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവാദമായിരിക്കെ കാസർകോട്ട് ഗോവ കാറുകൾ യഥേഷ്ടം. പോണ്ടിച്ചേരിയെപ്പോലെ കേന്ദ്രഭരണ പ്രദേശമായ ഗോവയിൽ രജിസ്റ്റർ ചെയ്ത മലയാളികളുടെ കാറുകൾ ഗോവയിൽ നിന്നുതന്നെ വാങ്ങി അവിടെ രജിസ്റ്റർ ചെയ്യുകയാണ്.
കാസർകോട് ജില്ലക്കാരായ നിരവധി മലയാളികളാണ് ഗോവയിൽ ബിസിനസും കോൺട്രാക്റ്റ് ജോലിയുമായി കഴിയുന്നത്. ഗോവയിൽ റോഡ് നികുതി 12 ശതമാനമാണ്. കേരളത്തിൽ 20 ശതമാനവും. ഒരുകോടി രൂപയുടെ വാഹനം വാങ്ങുന്നവർക്ക് ഗോവയിൽ രജിസ്റ്റർ ചെയ്യുന്നതുവഴി എട്ടു ലക്ഷം രൂപ ലാഭിക്കാമെന്ന് ഒാഡി ഡീലർമാർ പറയുന്നു. പുറമെ വാഹനത്തിെൻറ വിലയിലും കുറവുണ്ട്. രജിസ്ട്രേഷൻ വിവാദത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 10 വാഹനങ്ങൾ പിടികൂടി താൽക്കാലിക അനുമതിയുടെ നിരക്കായ 1500 രൂപ ഇൗടാക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളാണ് കാസർകോടുള്ളത്.
ഇവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സർവിസ് സെൻററുകൾ വഴിയാണ് വാഹനം പരിശോധിക്കുന്നത്. 10,000 കിലോമീറ്ററിനുശേഷമാണ് ആദ്യ സർവിസ്. 20,000 കിലോമീറ്ററാണ് രണ്ടാമത് സർവിസ്. ഒന്നും രണ്ടും മൂന്നും സർവിസുകൾ കേരളത്തിൽ നടത്തിയ വാഹനങ്ങളുടെ പട്ടികയുമായി അന്വേഷണ സംഘം പോണ്ടിച്ചേരിയിലേക്ക് പോയിട്ടുണ്ട്. ജോയിൻറ് ആർ.ടി.ഒമാരായ സന്തോഷ്കുമാർ, ബിജു ജയിംസ്, എം.വി.െഎ മാരായ ജോർജ് തോമസ്, വിനോദ്കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.