ടൂറിസ്റ്റ് കാരവനുകളുടെ വാഹനനികുതി 50 ശതമാനം കുറച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ടൂ​റി​സം മേ​ഖ​ല​യി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന കാ​ര​വ​നു​ക​ളു​ടെ ത്രൈ​മാ​സ നി​കു​തി മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് 50 ശ​ത​മാ​നം കു​റ​ച്ചു. 1000 രൂ​പ​യി​ല്‍ നി​ന്ന് 500 രൂ​പ​യാ​യി കു​റ​യും. 2022 ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ മു​ന്‍കാ​ല​പ്രാ​ബ​ല്യം ഉ​ണ്ടാ​കും. ടൂ​റി​സം വ​കു​പ്പു​മാ​യു​ള്ള കാ​ര​വ​നു​ക​ളു​ടെ ക​രാ​ർ വി​വ​ര​ങ്ങ​ള്‍ ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ ന​ല്‍ക​ണ​മെ​ന്ന് ഗ​താ​ഗ​ത​വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

കാ​ര​വ​നു​ക​ള്‍ക്ക് കോ​ണ്‍ട്രാ​ക്ട് കാ​ര്യേ​ജ് പെ​ര്‍മി​റ്റും ഗ​താ​ഗ​ത വാ​ഹ​ന വി​ഭാ​ഗ ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്ക​ണം. ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന കാ​ര​വ​നു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ ഗ​താ​ഗ​ത​വ​കു​പ്പി​ന് ന​ല്‍ക​ണം. ക​രാ​ര്‍ തീ​രു​ന്ന കാ​ല​യ​ള​വ് മു​ത​ൽ സാ​ധാ​ര​ണ നി​ര​ക്കി​ല്‍ നി​കു​തി അ​ട​ക്ക​ണം.

കാ​ര​വ​ന്‍ ഓ​പ​റേ​റ്റ​ര്‍മാ​ര്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത​തി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ കാ​ര​വ​ന്‍ ടൂ​റി​സം ന​യ​ത്തി​ന് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ശ്ര​ദ്ധ നേ​ടാ​നാ​യെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. 50 ശ​ത​മാ​നം നി​കു​തി കു​റ​ച്ച​ത് സം​രം​ഭ​ത്തി​ന് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​ന​മേ​കാ​നും കോ​വി​ഡി​നു​ശേ​ഷ​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന വേ​ഗം വ​ര്‍ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു. സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ല്‍ കാ​ര​വ​നു​ക​ള്‍ എ​ത്താ​ൻ നി​ര​ക്കി​ള​വ് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.

Tags:    
News Summary - Vehicle tax on tourist caravans slashed by 50%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.