ദേശീയ പാതയിൽ വെളിയങ്കോട്ട് ജീപ്പ് കുഴിയില്‍ വീണ നിലയിൽ

റോഡിലെ കുഴിയില്‍ ജീപ്പ് വീണ് അഞ്ചുപേര്‍ക്ക് പരിക്ക്; അലക്ഷ്യമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്ക് എതിരെ കേസെടുത്ത് പൊലീസ്

പൊന്നാനി: വെളിയങ്കോട് ദേശീയപാത വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ ജീപ്പ് വീണ് കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ കരുനാഗപ്പള്ളി സ്വദേശി അഷ്റഫും കുടുംബവും പറഞ്ഞു. എന്നാൽ, അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് ആരോപിച്ച് വാഹനമോടിച്ച കുടുംബനാഥൻ അഷ്റഫിന് എതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ച 1.30ഓടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അഷ്റഫും കുടുംബവും സഞ്ചരിച്ച വാഹനം റോഡ് നിര്‍മാണത്തിന്റ ഭാഗമായെടുത്ത വലിയ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയുണ്ടെന്നുള്ള സൂചന ബോര്‍ഡുകളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇരുട്ടായതിനാല്‍ കുഴിയുള്ളത് ശ്രദ്ധയിൽ പെട്ടതുമില്ല.

പരിക്കേറ്റ് മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴും മോശമായ അനുഭവമാണുണ്ടായതെന്നും അഷ്റഫ് പറഞ്ഞു. അഷ്റഫിന് കാര്യമായ പരിക്കില്ലെങ്കിലും ഭാര്യക്കും മൂന്നു മക്കള്‍ക്കും കാര്യമായ പരിക്കുണ്ട്. സൂചന ബോര്‍ഡുകള്‍ വെക്കാത്ത കരാറുകാരനാണ് കുറ്റക്കാരനെന്നിരിക്കെ പരാതിക്കാരനായ തനിക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് അഷ്റഫ് പറയുന്നു. നിയമപരമായി മുന്നോട്ടുപോകാനാണ് അഷ്റഫിന്റ തീരുമാനം.

Tags:    
News Summary - Veliyangode jeep accident case against driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.