ചേര്‍ത്തല: പുരോഗമന കേരളത്തിലും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സവര്ണമേധാ വിത്വം നിലനില്‍ക്കുെന്നന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേ ശന്. ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപട്ടിക ഇതിന് തെളിവാെണന്ന് എസ്.എന്‍.ഡി.പി യോഗം 113ാം വാർഷിക പൊതുയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ യോഗത്തിനകത്തും പുറത്തുംനിന്നും തന്നെ അനാവശ്യമായി വേട്ടയാടി. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സർക്കാർ തുനിഞ്ഞത്. സമുദായാംഗങ്ങള്‍ കേസിൽ പെടാതിരിക്കാനാണ് വിഷയത്തില്‍ തെരുവില്‍ ഇറങ്ങരുതെന്ന് താന്‍ പറഞ്ഞത്. സവര്ണകൗശലക്കാര്ക്കൊപ്പം തെരുവില്‍ പ്രതിഷേധിച്ചിരുന്നെങ്കിൽ അകത്തുപോകുന്നത് മുഴുവന്‍ ഈഴവരാകുമായിരുന്നു. കെ. സുരേന്ദ്രെൻറ അനുഭവം എല്ലാവരും കണ്ടതല്ലേ. പുന്നപ്ര-വയലാര്‍ സമരകാലം മുതല്‍ അതാണ് അവസ്ഥ.
സംസ്ഥാന സര്‍ക്കാറിനെതിരെ യുദ്ധംചെയ്യേണ്ട സാഹചര്യമുണ്ടോയെന്ന് അംഗങ്ങള്‍ ചിന്തിക്കണം. സമുദായത്തോട് അനുഭാവം കാണിക്കുന്ന മുഖ്യമന്ത്രിയും സർക്കാറുമാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ അനുഭാവപൂര്‍വം സമീപിക്കുമ്പോള്‍ പിന്തിരിഞ്ഞ് നില്‍ക്കേണ്ട കാര്യമില്ല. സമുദായത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായതുകൊണ്ടുകൂടിയാണ് വനിതാമതിലിന് നേതൃത്വം നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രസിഡൻറ് എം.എന്‍. സോമന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ്, എ.എന്‍. രാജന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പി.ടി. മന്മഥൻ നന്ദി പറഞ്ഞു. യോഗത്തിനുശേഷം നടത്താറുള്ള വാർത്തസമ്മേളനം ഇക്കുറി വെള്ളാപ്പള്ളി ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.