ചേർത്തല: കൊല്ലം എസ്.എൻ കോളജിലെ സാമ്പത്തിക തിരിമറിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണെൻറ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
1997-98 കാലഘട്ടത്തിൽ കോളജ് സിൽവർ ജൂബിലിക്ക് പിരിച്ചെടുത്ത 1.15 കോടിയിൽ 55 ലക്ഷം വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നതാണ് കേസ്. കൊല്ലം സ്വദേശിയും എസ്.എൻ ട്രസ്റ്റ് അംഗവുമായ സുരേന്ദ്രബാബു നൽകിയ പരാതിയിലാണ് അന്വേഷണം.
ചൊവ്വാഴ്ച വൈകീട്ട് നാലിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നിർദേശപ്രകാരം എത്തിയ സംഘം രാത്രി വൈകുവോളം ചോദ്യം ചെയ്തു. 2004ൽ ആരംഭിച്ച കേസിൽ വർഷങ്ങളായി രേഖകളൊന്നും കണ്ടെത്തിയില്ലെന്ന് പറഞ്ഞ് കേസ് പൊലീസ് എഴുതിത്തള്ളുന്ന ഘട്ടത്തിൽ സുരേന്ദ്രബാബു വീണ്ടും നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.