കണ്ടകശനി കൊണ്ടേ പോകൂ..എന്നാണ് പറച്ചിൽ. അതുപോലെയാണ് കണിച്ചുകുളങ്ങരയിൽനിന് നുള്ള പ്രഖ്യാപനങ്ങളും. അത് സ്ഥാനാർഥിയെയും കൊണ്ടേ പോകൂ, കൊണ്ടേ പോയിട്ടുള്ളൂ...സ് ഥാനാർഥിയാകുന്നതും പ്രചാരണം നടത്തുന്നതും ഒന്നുമല്ല, തെരഞ്ഞെടുപ്പ് അടുക്കുന്നതേ ാടെ, സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. വെള്ളാപ്പള്ളി നടേശൻ എന്തുപറയും എന്നതിലാവും അവരുടെ ആശങ്ക. കേരളത്തിലെ ഏറ്റവും വലിയ സമുദായത്തിെൻറ േനതാവാണെന്ന് പറഞ്ഞിെട്ടാന്നും കാര്യമില്ല. അദ്ദേഹത്തിെൻറ നാവിൽനിന്ന് ‘പിന്തുണ’ ‘ജയിക്കും’ തുടങ്ങിയ വാക്കുകളെങ്ങാനും പുറത്തുവന്നാൽ അതോടെ തീർന്നു. പിന്നെ, പ്രചാരണമൊക്കെ മതിയാക്കി വീട്ടിൽ പോയിരുന്നാൽ മതി. അന്നുതൊട്ട് എതിരാളിയുടെ നല്ലകാലം തുടങ്ങുകയായി.
ശുദ്ധൻ ദുഷ്ടെൻറ ഫലം ചെയ്യുമെന്നു പറയുന്നതുപോലെ, നടേശൻ തോൽക്കുമെന്ന് പറഞ്ഞാൽ ജയിക്കും. തോൽപിക്കുമെന്ന് പറഞ്ഞാൽ സമുദായം ജയിപ്പിച്ചിരിക്കും. നടേശ നാവുകൊണ്ട് ഗുണം കിട്ടിയവരാണ് സാക്ഷാൽ വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും കെ.സി. വേണുഗോപാലും മുതൽ ഇ.എസ്. ബിജിമോൾവരെ. എല്ലാവരും വെള്ളാപ്പള്ളി എന്നാണ് പറയുന്നതെങ്കിലും വി.എസിെൻറ വായിൽനിന്ന് ഇന്നുവരെ ‘നടേശൻ’ എന്നല്ലാതെ പുറത്തുവന്നിട്ടില്ല. ബി.ഡി.ജെ.എസ് വരുന്നതിനു മുമ്പുള്ള സമത്വമുന്നേറ്റയാത്രയെ തുടർന്നായിരുന്നു ഇരുവരും തമ്മിലെ സമീപകാല ഏറ്റുമുട്ടൽ. യാത്ര തീരുേമ്പാൾ ജലസമാധിയാകുമെന്നും വെള്ളാപ്പള്ളിയുടെ വേഷം നിക്കറും ബനിയനും ആകുമെന്നായിരുന്നു വി.എസിെൻറ പരിഹാസം. കാലുപൊള്ളിയ കുരങ്ങെനപ്പോലെയാണ് വി.എസ് എന്നായിരുന്നു അതിനു വെള്ളാപ്പള്ളിയുടെ തിരിച്ചടി. വി.എസിനെ പ്രകോപിപ്പിച്ചാൽ എന്താവും ആ വായിൽനിന്ന് വീഴുക എന്ന പേടികൊണ്ടാവും മലമ്പുഴയിൽ തോൽപിച്ചുകളയും എന്നൊന്നും പറഞ്ഞില്ല. പകരം ഭൂരിപക്ഷം കുറക്കുമെന്നായി പ്രഖ്യാപനം. എന്നാൽ, ഒന്നും സംഭവിച്ചില്ല.
വെള്ളാപ്പള്ളി ആദ്യം തോൽപിക്കാനുറച്ചത് വി.എം. സുധീരനെയാണ്. സുധീരൻ ഇൗഴവ ബ്രാഹ്മണനെന്നായിരുന്നു ആക്ഷേപം. ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ അദ്ദേഹത്തെ തോൽപിക്കുമെന്ന് പറഞ്ഞെങ്കിലും തോറ്റത് എതിരാളി. പിന്നെ, കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ്, ബാബുപ്രസാദ്, വി.ഡി. സതീശൻ, എം.എം. മണി, ഇ.എസ്. ബിജിമോൾ തുടങ്ങിയവർക്കെല്ലാം ആ നാവ് പൊൻനാവായി മാറി. ഇവരെയെല്ലാം തോൽപിക്കുമെന്നു പറഞ്ഞു, അവരെല്ലാം പാട്ടും പാടി ജയിച്ചു. ഇതെല്ലാം ഇൗഴവ പ്രാമുഖ്യമുള്ള മണ്ഡലങ്ങളുമാണെന്നതാണ് രസകരം. ഇപ്പോൾ എ.എം. ആരിഫിെൻറ ഉൗഴമായിരിക്കുകയാണ്. അദ്ദേഹത്തെ ജയിപ്പിച്ചു കളയുമെന്ന് മാത്രമല്ല, ജയിച്ചില്ലെങ്കിൽ താൻ തലമൊട്ടയടിച്ച് കാശിക്കു പോകുമെന്ന ഉഗ്രശപഥം തന്നെയാണ് നടത്തിയിരിക്കുന്നത്.
അതോടെ, ഇതുവരെ ജയം ഉറപ്പിച്ച് പ്രചാരണരംഗത്തിറങ്ങിയിരുന്ന ആലപ്പുഴയിലെ സഖാക്കൾ ഇനി എന്തുവേണമെന്ന ആലോചനയിലാണത്രേ. ആരിഫിെൻറ മുഖവും ഇന്നലെ മുതൽ അത്ര പ്രസന്നമല്ല. അതുപോലെ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്ന കെ.സി. വേണുഗോപാലിനും മനംമാറ്റും തുടങ്ങിയതായിട്ടാണ് റിപ്പോർട്ട്. തൃശൂരിൽ എൻ.ഡി.എ തോൽക്കുമെന്ന് അച്ഛൻ പറഞ്ഞതോടെ, ആശയക്കുഴപ്പം മാറ്റി, താൻ തൃശൂരിൽ മത്സരിക്കാനുറച്ചതായി തുഷാർ വെള്ളാപ്പള്ളി അമിത് ഷായെ അറിയിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.