മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യതയില്ല -വെള്ളാപ്പള്ളി

കോഴിക്കോട്: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നണിയിൽ ആലോചിക്കാതെയാണ് ബി.ജെ.പി മലപ്പുറത്തെ സ്ഥാനാർഥിയായി ശ്രീപ്രകാശിനെ പ്രഖ്യാപിച്ചത്. ബി.ജെ.പി സ്ഥാനാർഥി എങ്ങനെ എൻ.ഡി.എയുടെ സ്ഥാനാർഥിയാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.  

എൻ.ഡി.എ സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ പിന്തുണക്കണോ എന്ന് അപ്പോൾ ആലോചിക്കും. കേരളത്തിൽ എൻ.ഡി.എ സംവിധാനം പ്രവർത്തിക്കുന്നില്ല. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസ് അണികൾ ബി.ജെ.പിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബി.ജെ.പിയെക്കാൾ ശക്തി ബി.ഡി.ജെ.എസിനുണ്ട്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും ചാനൽ അഭിമുഖത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.

 

 

Tags:    
News Summary - vellappally natesan said bdjs not support bjp candidate in malappuram bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.