കോട്ടയം: അടിസ്ഥാന വർഗത്തെ ഉയർത്താനോ കൂടെ നിർത്താനോ സാധിക്കാത്തതാണ് ഇടത് പരാജയത്തിന്‍റെ മുഖ്യ കാരണമെന്ന് എസ് .എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചില പാർട്ടികൾ പിളരുന്തോറും എം.പിമാരും എം.എൽ.എമാരും മന്ത്രിമാരും കൂടുകയാണ്. എന്നാൽ, ഈഴവ സമുദായത്തിൽ നിന്നുള്ള പ്രതിനിധികൾ കുറയുന്നതായും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലും പിന്നാക്ക വിഭാഗങ്ങൾക്ക് ഇന്നും അയിത്തം നിലനിൽക്കുന്നു. ക്ഷേത്ര പ്രവേശനം ശരിയായ നിലയിൽ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
15 ശതമാനം മാത്രമുള്ള സവർണ വിഭാഗത്തിനാണ് ദേവസ്വം ബോർഡുകളിലെ 96 ശതമാനം നിയമനവും ലഭിച്ചത്. ദേവസ്വം ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന നിവേദനം ഇതുവരെ ആരും പരിഗണിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.