ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിൻെറ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം ആരോപിക്കുന്നത് ശരിയ ല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയിൽ ഇടത് മുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. മുന്നണിക്ക് തിരിച്ചുവരാൻ കഴിയണമെങ്കിൽ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന നിലപാടാണ് എസ്.എൻ.ഡി.പി യോഗത്തിനുള്ളത്. സുപ്രീംകോടതി വിധി നടപ്പാക്കിയതിൽ സർക്കാറിന് വീഴ്ച പറ്റി. എന്നാൽ ആ വീഴ്ച മുഖ്യമന്ത്രിയിൽ മാത്രം ആരോപിക്കുന്നത് തെറ്റാണ്. നവോത്ഥാനമൂല്യ സംരക്ഷണത്തിനാണ് വനിതാ മതിൽ സംഘടിപ്പിച്ചത്. രാഷ്ട്രീയത്തിനും മതത്തിനും സമുദായത്തിനും അതീതമായി നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.