ചേർത്തല: എസ്.എൻ ട്രസ്റ്റിലേക്ക് വിദഗ്ധസമിതി െതരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ഒൗദ്യോഗിക പാനലിലെ മൂന്നുപേരും എതിരില്ലാതെ ജയിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റ് ഡോ.വി. ജയറാം, ചേർത്തല ട്രാവൻകൂർ മാറ്റ് ആൻഡ് മാറ്റിങ്സ് കമ്പനി എം.ഡി ഡോ. വി.വി. പവിത്രൻ, ഹൈകോടതിയിലെ സീനിയർ അഭിഭാഷകൻ എൻ.എൻ. സുഗുണപാലൻ എന്നിവരാണ് െതരഞ്ഞെടുക്കപ്പെട്ടത്.
ട്രസ്റ്റ് ചെയർമാൻ, സെക്രട്ടറി, അസി.സെക്രട്ടറി, ട്രഷറർ, നിർവാഹകസമിതി അംഗങ്ങൾ എന്നിവരുടെ െതരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും.
മൂന്ന് വിദഗ്ധസമിതി അംഗങ്ങൾ ഉൾപ്പെടെ 1601വോട്ടർമാരാണുള്ളത്. ഹൈകോടതി നിയോഗിച്ച രാജേഷ് കണ്ണനാണ് മുഖ്യവരണാധികാരി. ഹൈകോടതി നിർദേശപ്രകാരം റിട്ട. ജസ്റ്റിസ് ഗോപിനാഥൻ നിരീക്ഷകനായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.