കല്‍പ്പറ്റ: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കല്‍പ്പറ്റ ജില്ലാ കോടതിയിലാണ് ഹരജി നല്‍കിയത്.
വ്യാജ ഏറ്റുമുട്ടലിലാണ് വേല്‍മുരുകനെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു. സംഭവം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും, സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകന്‍ പടിഞ്ഞാറത്തറ വനമേഖലയിലാണ് കൊല്ലപ്പെട്ടത്. വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലാണെന്ന് സഹോദരന്‍ അഡ്വ. മുരുകന്‍ നേരത്തെ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.