കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേണാട് എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.
ഞായറാഴ്ച രാവിലെയാണ് അപകടം. റെയിൽവെ ജീവനക്കാർ എത്തി എഞ്ചിൻ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു. അപകടത്തെ തുടർന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.