​യാത്രക്കാർ വേണാട്​ എക്​സ്​പ്രസ്​ തടഞ്ഞു; കോട്ടയത്ത്​ ട്രെയിൻ ഗതാഗതം താറുമാറായി

കോട്ടയം: ​വേണാട്​ എക്​സ്​​പ്രസ്​ സ്ഥിരമായി വൈകുന്നതിൽ പ്രതിഷേധിച്ച്​ യാത്രക്കാൻ ടെയിൻ തടഞ്ഞു. 8.05 ന്​ എത്തേണ്ട വേണാട്​ എക്​സ്​പ്രസ്​ സ്ഥിരമായി 9.30 ഒാടെ എത്താൻ തുടങ്ങിയതോടെയാണ്​ കോട്ടയത്ത്​ യാത്രക്കാർ പ്രതിഷേധവുമായി എത്തി ട്രെയിൻ തടഞ്ഞത്​. സ്​ത്രീകളും കുട്ടികളുമടക്കം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരും കോട്ടയത്തുനിന്ന്​ കയറേണ്ട യാത്രക്കാരും ട്രെയിൻ തടയലിൽ പ​െങ്കടുത്തു. രണ്ട്​ മണിക്കൂറിലധികമായി തുടരുന്ന ട്രെയിൻ തടയൽ സമരത്തിൽ കോട്ടയം എറണാകുളം, കോട്ടയം – തിരുവനന്തപുരം സെക്​ടറിൽ ട്രെയിൻ ഗതാഗതം താറുമാറായി. പൊലീസ്​ സമരക്കാരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കാൻ നടപടി തുടങ്ങി.

Tags:    
News Summary - venad express kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.