മരിക്കുന്നത്​ ജീവിതം മടുത്തതിനാൽ;​ വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്ത്​

തിരുവനന്തപുരം: ബി.ജെ.പി സമര പന്തലിനു മുന്നിൽ​ ദേഹത്ത്​ തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വേണുഗോപാലൻ നായരുട െ മരണമൊഴി പുറത്ത്​. മൊഴിയിൽ ശബരിമല വിഷയമോ ബി.​ജെ.പി സമരമോ മൊഴിയിൽ പരാമർശിക്കുന്നി​​ല്ല.​ ജീവിതം തുടരാൻ ത ാത്​പര്യമില്ലാത്തതുകൊണ്ടാണ്​ താൻ ആത്മഹത്യക്ക്​ ശ്രമിച്ചതെന്നാണ്​ മൊഴി. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു ​മ്പ്​ ഡോ​ക്​​ട​റും മ​ജി​സ്​​ട്രേ​റ്റും രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​യി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ളു​ള്ള​ത്.

എ​ന്നാ​ൽ, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ഡോ​ക്​​ട​ർ​ക്കും മ​ജി​സ്​​ട്രേ​റ്റി​നും ഒ​രു മൊ​ഴി​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​​െൻറ സ​ഹോ​ദ​ര​ൻ മ​ണി​ക​ണ്​​ഠ​ൻ പ്ര​തി​ക​രി​ച്ചു. പു​ല​ർ​ച്ചെ മൂ​ന്ന​ര​ക്ക്​ ​െഎ.​സി.​യു​വി​ൽ ​ത​ന്നോ​ട്​ മാ​ത്ര​മേ സം​സാ​രി​ച്ചി​ട്ടു​ള്ളൂ. വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ​ക്ക്​ രാ​ഷ്​​ട്രീ​യ​മി​ല്ലാ​യി​രു​െ​ന്ന​ന്നും മ​ണി​ക​ണ്​​ഠ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യോ​ടു​ള്ള പി​ണ​റാ​യി സ​ർ​ക്കാ​റി​​​െൻറ നി​ല​പാ​ടി​ൽ മ​നം​നൊ​ന്താ​ണ്​ ആ​ത്​​മ​ഹ​ത്യ​യെ​ന്ന്​ ബി.​ജെ.​പി സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്​ പ​റ​ഞ്ഞു. വേണുഗോപാലൻ നായരുടെ മരണത്തെ തുടർന്ന്​ വെള്ളിയാഴ്​ച സംസ്​ഥാന വ്യാപകമായി ബി.ജെ.പി ഹർത്താലിന്​ ആഹ്വാനം ചെയ്​തിരിക്കുകയാണ്​​.

അതേസമയം, വേണുഗോപാലൻ നായരുടെ ആത്മഹത്യാ ശ്രമം സംബന്ധിച്ച്​ സമഗ്ര അന്വേഷണം നടത്തുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരക്കുള്ള സ്​ഥലത്ത്​ ആത്മഹത്യ നടന്നതിൽ ദുരൂഹതയുണ്ട്​. ഹർത്താൽ ബി.ജെ.പിക്ക്​ ആഘോഷമാണെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്​ച പുലർച്ചെ രണ്ട്​ മണിയാടെയായിരുന്നു സെക്ര​േട്ടറിയറ്റിനു മുന്നിൽ ബി.ജെ.പി നേതാവ്​ സി.കെ പത്​മനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിനു സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ആത്​മഹത്യാശ്രമം നടത്തിയത്​. സമരപ്പന്തലിന്​ എതിർവശത്തെ ക്യാപിറ്റൽ ടവറിനു മുന്നിൽ നിന്ന്​ തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക്​ ഒാടിയടുക്കുകയായിരുന്നു.

പൊലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം നാല്​ മണിയോടെ മരിക്കുകയായിരുന്നു.

Tags:    
News Summary - venugopalan nair's death note -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.