മരിക്കുന്നത് ജീവിതം മടുത്തതിനാൽ; വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്ത്
text_fieldsതിരുവനന്തപുരം: ബി.ജെ.പി സമര പന്തലിനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വേണുഗോപാലൻ നായരുട െ മരണമൊഴി പുറത്ത്. മൊഴിയിൽ ശബരിമല വിഷയമോ ബി.ജെ.പി സമരമോ മൊഴിയിൽ പരാമർശിക്കുന്നില്ല. ജീവിതം തുടരാൻ ത ാത്പര്യമില്ലാത്തതുകൊണ്ടാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് മൊഴി. മരിക്കുന്നതിന് തൊട്ടുമു മ്പ് ഡോക്ടറും മജിസ്ട്രേറ്റും രേഖപ്പെടുത്തിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.
എന്നാൽ, വേണുഗോപാലൻ നായർ ഡോക്ടർക്കും മജിസ്ട്രേറ്റിനും ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് അദ്ദേഹത്തിെൻറ സഹോദരൻ മണികണ്ഠൻ പ്രതികരിച്ചു. പുലർച്ചെ മൂന്നരക്ക് െഎ.സി.യുവിൽ തന്നോട് മാത്രമേ സംസാരിച്ചിട്ടുള്ളൂ. വേണുഗോപാലൻ നായർക്ക് രാഷ്ട്രീയമില്ലായിരുെന്നന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. അതേസമയം, ശബരിമലയോടുള്ള പിണറായി സർക്കാറിെൻറ നിലപാടിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. വേണുഗോപാലൻ നായരുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
അതേസമയം, വേണുഗോപാലൻ നായരുടെ ആത്മഹത്യാ ശ്രമം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരക്കുള്ള സ്ഥലത്ത് ആത്മഹത്യ നടന്നതിൽ ദുരൂഹതയുണ്ട്. ഹർത്താൽ ബി.ജെ.പിക്ക് ആഘോഷമാണെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയാടെയായിരുന്നു സെക്രേട്ടറിയറ്റിനു മുന്നിൽ ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിനു സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ആത്മഹത്യാശ്രമം നടത്തിയത്. സമരപ്പന്തലിന് എതിർവശത്തെ ക്യാപിറ്റൽ ടവറിനു മുന്നിൽ നിന്ന് തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഒാടിയടുക്കുകയായിരുന്നു.
പൊലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം നാല് മണിയോടെ മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.