കൊച്ചി: ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രെൻറ ജാമ്യാപേക്ഷയിൽ ഹൈകോടതി ഇന്ന് വിധി പറയും. ശബരിമലയിൽ ദര് ശനത്തിെനത്തിയ സ്ത്രീയെയും മകനെയും തടഞ്ഞതിനെ തുടര്‍ന്ന് സന്നിധാനം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യം തേടി സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി വരിക. മറ്റൊരു കേസില്‍ അറസ്റ്റിലായ ശേഷമാണ് സുരേന്ദ്രനെ പൊലീസ് ഇൗ കേസിൽ പ്രതി ചേര്‍ത്തതെന്നായിരുന്നു അഭിഭാഷകെൻറ വാദം. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന് എന്തധികാരമാണുള്ളതെന്ന് കോടതി വാദത്തിനിടെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.