ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയോടെ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്ന സംശയങ്ങൾ നീങ്ങി. കഴിഞ്ഞ ഏപ്രിൽ മുതൽ എം.പിയില്ലാതായ വയനാടിന് ഏതാനും മാസങ്ങളുടെ ഇടവേളക്കു ശേഷം രാഹുലിനെ എം.പിയായി വീണ്ടും ലഭിക്കുന്നു. മുഹമ്മദ് ഫൈസലിന്റെ എം.പി സ്ഥാനത്തിന് അയോഗ്യത കല്പിച്ചതിനു പിന്നാലെ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് കെണിയിലായ തെരഞ്ഞെടുപ്പ് കമീഷൻ രാഹുലിന്റെ കാര്യത്തിൽ ജാഗ്രത കാണിച്ച് മറ്റൊരു കെണി ഒഴിവാക്കുകയായിരുന്നു.
അപ്പീൽ നൽകാനുള്ള വഴികൾ രാഹുലിന് മുന്നിൽ തുറന്നു കിടക്കുന്നതിനാൽ, ഉടനടി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കില്ലെന്ന നയമാണ് തുടക്കം മുതൽ തെരഞ്ഞെടുപ്പു കമീഷൻ സ്വീകരിച്ചത്.
എന്നാൽ, ലക്ഷദ്വീപിന്റെ കാര്യത്തിൽ പാളി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവിറങ്ങി ദിവസങ്ങൾക്കകം ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച കമീഷന്, ആ പ്രഖ്യാപനം പിന്നീട് വിഴുങ്ങേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.