തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഡീഷനൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. ഇന്ന് വിധി പറയും.
ബസ് കൺസഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനെയും മർദിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽനിന്ന് ശബ്ദവും ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിക്കണമെന്നും ഇതിന് പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച്(45), അനിൽകുമാർ (49), ഡിപ്പോയിലെ വർക്ഷോപ് ജീവനകാരനായ സുരേഷ്കുമാർ, അജികുമാർ എന്നിവരാണ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.