ഹൈന്ദവ കേരളത്തിനായി ‘അശ്വമേധം’ പദ്ധതിയുമായി  വി.എച്ച്​.പി

കൊച്ചി: നിർധന ഹിന്ദുക്കൾക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ട് വിശ്വഹിന്ദു പരിഷത്തി​െൻറ നേതൃത്വത്തിൽ അശ്വമേധം’ പദ്ധതി തുടങ്ങുന്നു.  ഞായറാഴ്ച പ്രവീൺ തൊഗാഡിയ എറണാകുളത്ത് ഇതി​െൻറ  ഉദ്ഘാടനം നിർവ്വഹിക്കും. ഹിന്ദുക്കൾക്കായി പിടിയരി പദ്ധതി, രക്തദാനം, ഹൃദ്രോഗ ചികിത്സക്കായി ‘ഹൃദയപൂർവം’, കേസുകൾ സൗജന്യമായി വാദിക്കാനുള്ള ലീഗൽ സെൽ, ഹിന്ദുത്വത്തിനുവേണ്ടി പോരാടുന്ന യുവാക്കൾ ജയിലിലടക്കപ്പെട്ടാൽ കുടുംബങ്ങൾ പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതി, തൊഴിൽദാനം, തുടങ്ങിയ സംരംഭങ്ങളാണ് ‘അശ്വമേധം’ പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്നത്.  

മാസങ്ങൾക്കുമുമ്പ് ‍‍ഹെൽപ്ലൈൻ പ്രവർത്തനം സജീവമായിരുന്നു. ഇതി​െൻറഭാഗമായി വിവിധ പ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തി സ്വയംസേവകരെ കണ്ടെത്തി പരിശീലനം നൽകുകയാണ് ചെയ്തത്. ഇവർ വി.എച്ച്.പിയുടെ എംബ്ലവും സന്ദേശവുമടങ്ങിയ സഞ്ചികൾ ഹിന്ദുവീടുകളിൽ എത്തിച്ച് പിടിയരി ശേഖരിച്ച് വിതരണം നടത്തിയിരുന്നു. 

ലവ് ജിഹാദിെനതിരായ കാമ്പയിൻ എന്നപേരിൽ ഹിന്ദു യുവതികളെ പ്രണയിക്കുന്നയാൾ എന്ന് ആരോപിച്ച് ഇതര മതസ്ഥരായ യുവാക്കളുടെ ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. ഗോ സംരക്ഷണ പ്രവർത്തനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രചരിപ്പിക്കാനുമായി ഫേസ്ബുക്ക് പേജും തുടങ്ങി. ഹിന്ദു ഹെൽപ്ലൈൻ സംസ്ഥാന കോഒാഡിനേറ്റർ അഡ്വ. പ്രതീഷ് വിശ്വനാഥ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ  സന്ദർശിക്കുന്ന ചിത്രവും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. 

 മോദി സർക്കാർ അധികാരത്തിലേറിയേശഷം നടപ്പാക്കിയ പദ്ധതികൾ സാധാരണക്കാരിലെത്തിക്കാൻ ബി.ജെ.പി നേരേത്ത ഹെൽപ് ഡെസ്ക് തുടങ്ങിയിരുന്നു. എന്നാൽ, ഏതെങ്കിലും ഒരു മതവിശ്വാസിക്ക് എന്ന് പരിചയപ്പെടുത്തിയിരുന്നില്ല. ഒരു പ്രത്യേക മതവിഭാഗക്കാർക്ക് മാത്രം സഹായം എത്തിക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്.


 

Tags:    
News Summary - VHP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.