കൊച്ചി: വ്യാജ രേഖക്കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി അടുത്താഴ്ചത്തേക്ക് മാറ്റി. ജസ്റ്റീസ് ബച്ചു കുര്യന്റെ ബെഞ്ചാണ് അപേക്ഷ മാറ്റിയത്. 14 ദിവസമായി ഇവര്‍ ഒളിവിലാണ്.
കേസ് രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ കെട്ടിച്ചമച്ചതാണെന്നാണ് വിദ്യ ഹൈകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. തനിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും അവിവാഹിതയായ യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് നിയമ വ്യവസ്ഥയെ പരിഹസിക്കലാണെന്നും ജാമ്യപേക്ഷയില് പറയുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസില്‍ വിദ്യക്കെതിരേ അഗളി പൊലീസ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് പറഞ്ഞു. കേസില്‍ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈ മാസം ആറിനാണ് മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യക്കെതിരേ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.