കൊച്ചി: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പിന് ശ്രമിച്ചെന്ന കേസിലെ പ്രതിയായ എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യക്ക് പി.എച്ച്.ഡി പ്രവേശനം നൽകിയതിൽ അപാകതയില്ലെന്ന് കാലടി സംസ്കൃത സർവകലാശാല.
കാലടി സർവകലാശാലയിൽ പട്ടികവിഭാഗത്തിന് നീക്കിവെച്ച പി.എച്ച്.ഡി സീറ്റുകളിലെ പ്രവേശനത്തിൽ അപാകതയാരോപിച്ച് അപേക്ഷകയായ എസ്. വർഷ നൽകിയ ഹരജിയിൽ സർവകലാശാല ഹൈകോടതിയെ അറിയിച്ചതാണിക്കാര്യം. അതേസമയം, ഇത് സംബന്ധിച്ച് വിശദ വിശദീകരണം നൽകാൻ സർവകലാശാലക്ക് നിർദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ജൂലൈ 18ന് പരിഗണിക്കാൻ മാറ്റി.
സർവകലാശാലയിലെ പത്ത് പി.എച്ച്.ഡി സീറ്റുകളിലേക്കാണ് സർവകലാശാല ആദ്യം അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിലും മലയാള വിഭാഗം റിസർച് കമ്മിറ്റി ചെയർമാന്റെ ശിപാർശയെ തുടർന്ന് അഞ്ചു സീറ്റുകൾ കൂടി അനുവദിച്ചു. ഇതിൽ പട്ടികജാതി പട്ടികവർഗ സംവരണം അനുവദിക്കാതെ അഞ്ചാമത്തെ സീറ്റ് വിദ്യക്ക് നൽകിയെന്നാണ് ഹരജിക്കാരിയുടെ ആക്ഷേപം. സംവരണ തത്ത്വങ്ങൾ പാലിച്ചാണ് പ്രവേശനം നടത്തിയതെന്നാണ് സർവകലാശാലയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.