തിരുവനന്തപുരം: അഴിമതിയുമായി ബന്ധപ്പെട്ട് 2016 മുതൽ 2019 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നിയമസഭയെ അറിയിച്ചു. ഇതിൽ ഏഴുപേർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചു. കേസെടുത്തശേഷം നാളിതുവരെയും നടപടികൾ പൂർത്തീകരിക്കാത്ത 583 കേസുകൾ നിലവിലുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സിവിൽ സർവിസ് മേഖലയിൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് 83 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ കേസുകൾ റവന്യൂവകുപ്പിലാണ് -23. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ 2022 മാർച്ച് 31വരെ തീർപ്പാക്കാനുണ്ടായിരുന്ന 17,45,294 ഫയലുകളിൽ 9,55,671 എണ്ണം തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.