സുകുമാരൻ നായർക്കെതിരെ വിജിലൻസ്​ അന്വേഷണം

കോട്ടയം: എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിജിലൻസ്​ അന്വേഷണം. തിരുത്തി എൻ.എസ്​.എസ്​ ഹോമിയോ മെഡിക്കൽ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം. കോട്ടയം വിജിലൻസ്​ കോടതിയാണ്​ സുകുമാരൻ നായർക്കും ഹോമിയോ മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ വേണുഗോപാലുമുൾപ്പെടെ ആറുപേർക്കെതിരെ അന്വേഷണത്തിന്​ ഉത്തരവിട്ടത്​. 

ഹോമിയോ മെഡിക്കൽ കോളജിലെ റീഡർ തസ്​തികയി​ൽ നടന്ന നിയമനത്തി​നെതിരെയായ പരാതിയിലാണ്​ അന്വേഷണത്തിന്​ ഉത്തരവ്​. വ്യാജ സർട്ടിഫിക്കറ്റുള്ള രണ്ട്​ പേരെ നിയമിച്ചുവെന്നാണ്​ പരാതി. 

കമ്മ്യൂണിറ്റി മെഡിന്‍ വിഭാഗത്തിലും പതോളജി വിഭാഗത്തിലും വന്ന രണ്ട് റീഡര്‍ തസ്തികയിലെ ഒഴിവിലേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉള്ള രണ്ട് പേര്‍ക്ക് നിയമനം നല്കിയെന്ന പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. 

ഹോമിയോ കോളേജ് ചെയര്‍മാന്‍ സുകുമാരന്‍ നായര്‍, പ്രിന്‍സിപ്പല്‍ വേണുഗോപാല്‍, വ്യാജരേഖ ഹാജരാക്കിയ ഡോക്ടര്‍ വിനോദ്കുമാര്‍, ഡോക്ടര്‍ ശ്രീദേവി, കണ്‍ട്രോളിംഗ് ഓഫീസര്‍ നിഷ പോള്‍, ആര്‍.വി.എസ് ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റൂഫസ് എന്നിവര്‍ക്കതിരെയാണ് അന്വേഷണം.

അനധികൃത നിയമനത്തിനെതിരെ പലതവണ സുകുമാരന്‍നായര്‍ക്ക്പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പരാതി. ആരോഗ്യ സര്‍വ്വകലാശാലയും നടപടിയെടുക്കാതെ വന്നതോടെ രണ്ട് വര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ ത്വരിതാന്വേഷണത്തിന് ഉത്തരിവിട്ടിരുന്നു. ഇതും വൈകിയതോടെയാണ് വീണ്ടും പരാതിക്കാരന്‍ കോടതിയെ നേരിട്ട് സമീപിച്ചത്. ഏപ്രില്‍ 20ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി നിര്‍ദ്ദേശിച്ചു.

Tags:    
News Summary - Vigilance case against Sukaumaran Nair - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.