തൃശൂർ: ബി.ഡി.ജെ.എസ് പ്രസിഡൻറും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറുമായ തുഷാർ വെള്ളാപ്പള്ളിക്കും മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ഭരണസമിതി മുൻ ചെയർമാനുമായ കോൺഗ്രസ് നേതാവ് ടി.വി. ചന്ദ്രമോഹനുമെതിരെ വിജിലൻസിെൻറ കുറ്റപത്രം. കുറ്റപത്രം ഈയാഴ്ച തന്നെ സമർപ്പിച്ചേക്കും.
ഗുരുവായൂര്‍ ദേവസ്വത്തിൽ അസിസ്റ്റൻറ് ലൈന്മാന് തസ്തികയില്‍ ജോലി ചെയ്തിരുന്ന ഭരണസമിതിയംഗം എൻ. രാജുവിനെ ചട്ടവും നിയമവും ലംഘിച്ച് യോഗ്യതയില്ലാതിരുന്നിട്ടും ഫോര്മാന് -ഗ്രേഡ് വണ്‍ എന്ന ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്കി നിയമിച്ചതിനും കെ. രഞ്ജിത്ത് എന്നയാളെ സിസ്റ്റം അനലിസ്റ്റ് എന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളത്തില്‍ നിയമിച്ചതിനുമെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശി എന്‍. ശ്രീജിത്ത് നല്കിയ പരാതിയിലാണ് വിജിലൻസ് കോടതി നിർദേശപ്രകാരം കേസെടുത്തത്.
ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് നിയമനമെന്നും അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വിജിലൻസ് വ്യക്തമാക്കുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് അനുമതി തേടിയിരിക്കുകയാണ്. ചന്ദ്രമോഹൻ ചെയർമാനായിരുന്ന മുൻ ഭരണസമിതിയിൽ തുഷാർ വെള്ളാപ്പള്ളി അംഗമായിരുന്നു. ഇവർക്കു പുറമെ ദേവസ്വം മുന്‍ കമീഷണര്‍ വി.എം. ഗോപാലമേനോന്‍, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്, മുന്‍ ഭരണസമിതി അംഗങ്ങളായ എന്‍. രാജു, എം. ജനാര്ദനന്, കെ. ശിവശങ്കരന് എന്നിവരും എതിർകക്ഷികളാണ്.
പുതിയ നിയമം അനുസരിച്ച് ദേവസ്വം ഭരണസമിതി അംഗങ്ങളെ ‘പൊതുസേവകൻ’ ആയാണ് കണക്കാക്കുന്നത്. അതിനാൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാറിെൻറ അനുമതി ആവശ്യമുണ്ട്. അനുമതി ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ത്വരിതാന്വേഷണ റിപ്പോർട്ടിൽ ക്രമക്കേടില്ലെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. റിപ്പോർട്ട് പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യാതന്നെ ക്രമപ്രശ്നമുണ്ടെന്ന് കണ്ടെത്തി തള്ളി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. 2016 ജൂൈലയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിജിലൻസ് കുറ്റപത്രം കൊടുക്കുന്നത്. ജീവനക്കാരുടെ പ്രതിനിധിയായാണ് രാജു ഭരണസമിതിയിലെത്തിയത്. ഭക്തരെ ൈകയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ രാജു സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.