സ്ഥാനമൊഴിയാന്‍ ജേക്കബ് തോമസിന്‍െറ കത്ത്; അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത് 

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ വിശ്വാസ്യത നിയമസഭയില്‍ ചോദ്യംചെയ്യപ്പെട്ടതിന് പിന്നാലെ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാറിന് കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍െറ സെക്രട്ടറി ശിവശങ്കറിനും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്. എന്നാല്‍, കാരണം എന്താണെന്ന് കത്തില്‍ വ്യക്തമാക്കുന്നില്ല. ഇതില്‍ അന്തിമതീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയെ നേരില്‍കണ്ടാണ് കത്ത് കൈമാറിയത്. പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ളെന്നാണറിയുന്നത്. തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന ധനകാര്യപരിശോധനാവിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതോടെ ആരോപണവിധേയനായ ഡയറക്ടറെ മാറ്റണമെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്നു. വിഷയം നിയമസഭയില്‍ ചര്‍ച്ചയാവുകയും ചെയ്തു. മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന വിവാദത്തില്‍ ജേക്കബ് തോമസ് സര്‍ക്കാറുമായി ഒത്തുകളിക്കുന്നെന്ന തരത്തിലായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാലിത് പാടേനിരാകരിക്കുന്ന നിലപാടാണ് ജേക്കബ് തോമസ് തിങ്കളാഴ്ച കൈക്കൊണ്ടത്. തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിച്ചതുകൊണ്ട് മാത്രം ഇട്ടെറിഞ്ഞ് പോകില്ളെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ ആഭ്യന്തരസെക്രട്ടറിയെ സന്ദര്‍ശിച്ച ജേക്കബ് തോമസ് വിജിലന്‍സില്‍നിന്ന് മാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. 

ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ വേണ്ടെന്ന് ആഭ്യന്തരസെക്രട്ടറി ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍, തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ളെന്ന് അദ്ദേഹം നിലപാടെടുത്തു. തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് തന്നേക്കാള്‍ യോഗ്യരായവര്‍ ധാരാളമുണ്ടെന്നും അവരെ വിജിലന്‍സ് തലപ്പത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ ബുധനാഴ്ച മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നറിയുന്നു.


വിജിലന്‍സ് ഡയറക്ടറെ നിയമക്കുരുക്കില്‍‘തളച്ച്’ പുറത്താക്കാന്‍ നീക്കം​

വിജിലന്‍സിനെതിരെ ഐ.എ.എസ്– ഐ.പി.എസ് ഉന്നതരുടെ പട പുറപ്പാട്

സെക്രട്ടറിയേറ്റിലെ അഴിമതികൂട്ടം തന്നെ കുടുക്കുവാൻ ശ്രമിക്കുന്നു - ജേക്കബ് തോമസ്​

ജേക്കബ് തോമസിന്‍െറ അന്വേഷണം ‘ഇടത്തേക്ക്’ തിരിയുന്നു

ജേക്കബ് തോമസിനെ നീക്കണമെന്ന് ഹരജി; ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടി​

Tags:    
News Summary - Vigilance chief Jacob Thomas wants to quit post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.