തിരുവനന്തപുരം: കേന്ദ്ര വിജിലന്‍സ് കമീഷന് മാതൃകയില്‍ സംസ്ഥാനത്ത് വിജിലന്‍സ് കമീഷനും സി.ബി.ഐ മാതൃകയില്‍ സ്വതന്ത്ര അധികാരങ്ങളോടുകൂടിയ നിയമാധിഷ്ഠിത വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോയും രൂപവത്കരിക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ. ഇതുസംബന്ധിച്ച മാതൃക നിയമത്തിെൻറ കരട് തിങ്കളാഴ്ച ചേര്‍ന്ന കമീഷന് യോഗം അംഗീകരിച്ചു. ആദ്യ റിപ്പോര്‍ട്ട് ആഗസ്റ്റ് സര്‍ക്കാറിന് കൈമാറുമെന്ന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് പഠനം നടത്താനും യോഗം തീരുമാനിച്ചു. സ്ത്രീപീഡന കേസുകള്‍, മാലിന്യസംസ്കരണത്തിെൻറ അപര്യാപ്തത, ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍, പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വികസന സമീപനങ്ങള്‍, ഭൂമിയുടെ ഉടമസ്ഥാവകാശവും വിനിയോഗവും സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നങ്ങള്‍, സേവനാവകാശ നിയമത്തിെൻറ പോരായ്മകള്‍ തുടങ്ങിയവ മുന്‍ഗണന അടിസ്ഥാനത്തില്‍ പരിഗണിക്കും. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാവും പഠനം. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍, ലേഖനങ്ങള്‍, പത്രവാര്‍ത്തകള്‍ എന്നിവയും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തുമെന്നും വി.എസ് പറഞ്ഞു.
സംസ്ഥാന വിജിലൻസ് കമീഷൻ
അഴിമതിക്കാര്‍ എത്ര ഉന്നതരായാലും അവർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിജിലൻസിെൻറ പ്രവർത്തനങ്ങളെ എങ്ങനെ നിയമന്ത്രിക്കണമെന്നുമുള്ള സുപ്രധാന ചുമതലകളാണ് മൂന്നംഗ വിജിലൻസ് കമീഷേൻറത്. ഹൈകോടതി സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ ആയിരിക്കും അധ്യക്ഷന്‍. ഇദ്ദേഹത്തെ കൂടാതെ ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി/ എ.ഡി.ജി.പി പദവികളിലേതെങ്കിലും വഹിച്ച രണ്ട് അംഗങ്ങളുമാണ് വേണ്ടത്. അധ്യക്ഷനെയും അംഗങ്ങളെയും വിജിലൻസ് ഡയറക്ടറെയും െതരഞ്ഞെടുക്കാന്‍ പ്രത്യേക സമിതി ഉണ്ടായിരിക്കും.
സി.ബി.ഐ മാതൃകയിൽ വിജിലൻസ്
സ്വതന്ത്ര അധികാരവും സംരക്ഷണവും ഉള്ളതാകും. അഴിമതി ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രമാകും കേസ്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അവ പ്രസിദ്ധീകരിക്കാന്‍ പാടില്ല. പരാതിയില്‍ 90 ദിവസത്തിനകം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കണം. കേസ് രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണത്തിന് ഒന്നുമുതല്‍ ഒന്നരവര്‍ഷം വരെ മാത്രം സമയം. അന്വേഷണ ഉദ്യോഗസ്ഥന് നിയമോപദേശം നൽകുന്നതിനും പ്രോസിക്യൂഷന് ഭാഗം സമര്‍ഥമായി കൈകാര്യം ചെയ്യാനും പ്രോസിക്യൂഷന് ഡയറക്ടറേറ്റുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.