കെ.എം. ഷാജിയുടെ ഇഞ്ചികൃഷി തേടി വിജിലൻസ് കർണാടകയിലേക്ക്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക് നീളുന്നു. ഇതിനോടകം പലതവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു.

എന്നാൽ ഷാജി സമർപ്പിച്ച ചില തെളിവുകളിലും പല മൊഴികളിലും പൊരുത്തക്കേടുണ്ടെന്നാണ് വിജിലന്‍സ് സംഘം കരുതുന്നത്. കൃഷിയിലൂടെയാണ് തന്‍റെ വരുമാനമെന്നും കർണാടകയിൽ ഇഞ്ചികൃഷിയുണ്ടെന്നും കെ.എം ഷാജി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. കാർഷിക വിളയായതിനാൽ സ്ഥിരവരുമാനമല്ലാത്തതിനാലാണ് സ്വത്തുവിവരത്തിൽ ഇത് ഉൾപ്പെടുത്താതിരുന്നത് എന്നാണ് ഷാജിയുടെ വാദം.

തുടര്‍ന്നാണ് ഷാജിയുടെ കൃഷി വിവരം തേടി സംഘം കര്‍ണാടകയിലേക്ക് തിരിക്കുന്നത്. 

Tags:    
News Summary - Vigilance goes to Karnataka in search of KM. Shaji's ginger cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.