തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി വർധിക്കുന്ന സാഹചര്യത്തിൽ കേസന്വേഷണത്തിൽ ആധുനിക സാേങ്കതിക സൗകര്യങ്ങൾ കൂടുതലായി ഉപയോഗിക്കാനുറച്ച് വിജിലൻസ്. കേസന്വേഷണം ഇഴയുന്നതിനുൾപ്പെടെ കാരണമാകുന്നത് സാേങ്കതികസഹായം ലഭിക്കുന്നതിലെ കാലതാമസമാണെന്നാണ് വിജിലൻസ് വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ പൊലീസ് സഹായം തേടേണ്ട സാഹചര്യമാണ് വിജിലൻസിന് പലപ്പോഴുമുള്ളത്. ഇതൊഴിവാക്കി സ്വന്തംനിലയിൽ സാേങ്കതിക പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കാനാണ് നീക്കം.
ഇതിെൻറ ഭാഗമായി വിജിലൻസിെൻറ കീഴിൽ തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് എന്നിവടങ്ങളിൽ സൈബർ സെല്ലുകൾ ആരംഭിക്കാനാണ് തീരുമാനം. ഒാരോ മേഖലയുമായി ബന്ധപ്പെട്ട കേസുകൾ ഇൗ സൈബർ സെല്ലുകൾക്ക് കീഴിൽ വിശദമായി പരിശോധിക്കും. പ്രതികളുടെയോ പ്രതികൾ എന്നു സംശയിക്കുന്നവരുടെയോ ഫോൺ വിളികളുടെയും ഇവരുടെ കമ്പ്യൂട്ടറുകളിലെയും വിശദാംശങ്ങൾ പരിശോധിക്കുന്നതിനാകും സെല്ലുകളുടെ സേവനം പ്രധാനമായും ഉപയോഗിക്കുക. േകസന്വേഷണത്തിന് പൊലീസ് സഹായം തേടുന്നതിനാൽ പലപ്പോഴും അന്വേഷണ വിവരങ്ങൾ ചോരുന്ന സാഹചര്യമുണ്ടെന്നാണ് വിജിലൻസ് വിലയിരുത്തൽ.
വിജിലൻസിന് കീഴിൽ ഫോറൻസിക് ലാബ് യൂനിറ്റ് ആരംഭിക്കണമെന്ന നിർദേശവും ഡയറക്ടർ ലോക്നാഥ് ബെഹ്റ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ പൊലീസിെൻറ േഫാറൻസിക് ലാബുകളെയാണ് ശാസ്ത്രീയ പരിശോധനകൾക്ക് ആശ്രയിക്കുന്നത്. എന്നാൽ, ഈ ലാബുകളിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ വലിയ കാലതാമസമുണ്ട്. ഈ സാഹചര്യത്തിലാണ് ഫോറൻസിക് ലബോറട്ടറി ആരംഭിക്കാൻ വിജിലൻസ് തീരുമാനിച്ചത്. വിവിധ വകുപ്പുകളിൽ വിജിലൻസിെൻറ മിന്നൽ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും തീരുമാനിച്ചു.
ഒരുദ്യോഗസ്ഥൻ മാത്രം കേസന്വേഷിക്കുന്ന രീതി മാറ്റി ഒരു സംഘത്തിെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തിയാൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന വിലയിരുത്തലിലാണ് കഴിഞ്ഞദിവസം ചേർന്ന വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം എത്തിയത്. പൊലീസിൽനിന്നും മറ്റും ഡെപ്യൂേട്ടഷനിൽ വിജിലൻസിലേക്ക് മികച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.