തിരൂരങ്ങാടി: ചെമ്മാട്ട് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിനെതിരെ അഴിമതിയാരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. തിരൂരങ്ങാടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.പി. ഇസ്മായിൽ മലപ്പുറം വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് ഷഫീഖിന്റെ നിർദേശപ്രകാരമാണ് അന്വേഷണം.
നഗരസഭ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലായിരുന്നു ദീർഘകാലം അക്ഷയ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ചതിനെ തുടർന്ന് അക്ഷയ കേന്ദ്രം 2017 മുതൽ ചെമ്മാട് ജങ്ഷനിൽ കൊടിഞ്ഞി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
എന്നാൽ, ഇതുവരെ നഗരസഭക്ക് ഒരുവരുമാനവും ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. സാമ്പത്തിക ക്രമക്കേട് നടന്നതായി തെളിവില്ലെന്ന് വിജിലൻസ് അധികൃതർ വ്യക്തമാക്കി.അക്ഷയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നഗരസഭ ഭരണസമിതിയാണ് തീരുമാനമെടുത്തതെന്നും എന്നാൽ, ഐ.ടി മിഷന് മാത്രമേ ഇക്കാര്യത്തിൽ അധികാരമുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ, ഭൗതിക സൗകര്യങ്ങൾ സ്വന്തം ചെലവിൽ ഒരുക്കിയതാണെന്നും നഗരസഭ കെട്ടിടം പൊളിക്കുന്നത് വരെയുള്ള മുഴുവൻ തുകയും നഗരസഭയിലേക്ക് അടച്ചിട്ടുണ്ടെന്നും അക്ഷയ നടത്തിപ്പുകാരൻ പറഞ്ഞു.സി.ഐ വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.