കട്ടപ്പന: കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്‍റെ മിന്നൽപരിശോധനയിൽ കണക്കിൽപെടാത്ത 49,920 രൂപ കണ്ടെത്തി. ഓഫിസിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടർന്ന് കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
ബുധനാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു. കണക്കിൽപെടാത്ത 43,450 രൂപക്കുപുറമെ സീനിയർ ക്ലർക്കിന്‍റെ പക്കൽനിന്ന് 3470 രൂപയും റെക്കോഡ് കോംപാക്ട് റൂം ഫയലുകൾക്കിടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3000 രൂപയും കണ്ടെത്തി. 43,450 രൂപ സബ്രജിസ്ട്രാർ ഓഫിസറുടെ മേശയിൽനിന്നാണ് പിടികൂടിയത്. സംശയം ഉളവാക്കുന്ന ചില ഫയലുകൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. രജിസ്ട്രേഷൻ സംബന്ധിച്ച നിരവധി ക്രമക്കേടുകൾ ഓഫിസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി.
വിജിലൻസ് ഇൻസ്പെക്ടർമാരായ സജു എസ്. ദാസ്, ജയകുമാർ, സബ് ഇൻസ്പെക്ടർ തോമസ്, സ്റ്റാൻലി, എ.എസ്.ഐമാരായ ടിജു, തോമസ്, വിജിലൻസ് പൊലീസ് ഉദ്യോഗസ്ഥരായ അരുൺ ചന്ദ്, സൂരജ്, സുരേഷ്, രഞ്ജിനി, രാഹുൽ രവി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.