പുനർജനി പദ്ധതി: വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. പ്രളയത്തിന് ശേഷം സ്വന്തം മണ്ഡലമായ പറവൂരിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുക.

പദ്ധതിക്കു വേണ്ടി കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് പോകുന്നതിന് മുമ്പാണ് അന്വേഷണത്തിന് ഉത്തരവ് നൽകിയത്.

2018 ലെ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് പുനർജനി എന്ന പദ്ധതി പ്രകാരം വീട്‌ വെച്ച് നൽകുന്നതിന് വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതിൽ എഫ്‌.സി.ആർ.ഐ നിയമം ലംഘിച്ചു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവ് ലഭിച്ചാൽ അന്വേഷണം നടത്താൻ എറണാകുളം വിജിലൻസ് യൂനിറ്റിന് നിർദേശം നൽകുമെന്ന് വിജിലൻസ് വ്യക്തമാക്കി.

Tags:    
News Summary - Vigilance investigation against V.D.Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.