തിരുവനന്തപുരം: സി.പി.എം ഉന്നയിച്ച ആേരാപണങ്ങൾ തള്ളി കോൺഗ്രസ് നേതാവ് മാത്യൂ കുഴൽ നാടൻ എം.എൽ.എ. നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തുവെന്നാണ് സി.പി.എം ഉന്നയിച്ച ആരോപണങ്ങൾ. തെൻറ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് അധ്വാനത്തിെൻറ വിലയറിയാത്തതുകൊണ്ടാണെന്ന് മാത്യൂ കുഴൽ നാടൻ പറഞ്ഞു. പ്രമുഖ അഭിഭാഷകരാണ് ഈ അഭിഭാഷക തെൻറ സ്ഥാപനത്തിലെ പങ്കാളികൾ. നിയമസ്ഥാപനത്തെ സി.പി.എം സംശയത്തിെൻറ നിഴലിലാക്കിയിരിക്കുകയാണ്.
ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്ക് അറിയില്ല. നെറ്റിയിലെ വിയർപ്പുകൊണ്ട് ജീവിക്കണമെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഞാൻ അധ്വാനിച്ചു ജീവിക്കുന്ന വ്യക്തിയാണ്. രക്തം ചിന്തിയാലും വിയർപ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാരെന്ന് മാത്യൂ കുഴൽനാടൻ കുറ്റപ്പെടുത്തി. 2001 മുതൽ ഈ ദിവസം വരെ അഭിഭാഷക വൃത്തി വേണ്ടെന്ന് വച്ചിട്ടില്ല. വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ല , മറ്റെന്തും സഹിക്കും.ആറ് വർഷം അടച്ച നികുതിയുടെ വിശദാംശങ്ങളും രേഖകളും കൈമാറാൻ തയ്യാറാണ്.വിദേശ പണം വന്നതെല്ലാം വൈറ്റ് മണിയാണ്.അഭിഭാഷക സ്ഥാപനത്തിന്‍റെ രേഖകൾ പരിശോധിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ചു.
ഒരിക്കലും മാധ്യമ ഗൂഢാലോചനയെന്ന് ആക്ഷേപം പറഞ്ഞ് ഞാൻ മാറി നിൽക്കില്ല. ഈ വിഷയം കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചർച്ചയാണ് ഉദ്ദേശിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്നും വരുമാനം സുതാര്യമല്ലെന്നും സി.പി.എം ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹത്തിന്‍റെ പരിധിയിൽ ഉൾപ്പെട്ട കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന് പറയുമ്പോൾ ഒരു സ്ഥാപനത്തെ ആകെ പ്രത്സന്ധിയിലാക്കി.
എെൻറ സ്ഥാപനത്തിെൻറ എല്ലാ രേഖകളും പുറത്തുവിടാൻ തയാറാണ്. വീണ വിജയെൻറ ആദായനികുതി രേഖകൾ പുറത്തുവിടാൻ തയാറുണ്ടോ എന്നും മാത്യൂ കുഴൽനാടൻ ചോദിച്ചു. തെൻറ സ്ഥാപനത്തിെൻറ രേഖകൾ തോമസ് ഐസക്കിനെ പോലെ പ്രഗത്ഭനായ സി.പി.എം നേതാവിനു പരിശോധിക്കാമെന്നും മാത്യൂ കുഴൽനാടൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.