കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ഭർത്താവി​​​​െൻറയും മാതാവി​​​​െൻറയും പേരിൽ വ്യാജ ചികിത്സ ബിൽ നൽകി പണംതട്ടിയെന്നാണ് ആരോഗ്യമന്ത്രിക്കെതിരായ ആരോപണം. അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിൽ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.ആരോപണത്തില്‍ കഴമ്പുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുക. 

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. - കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് അനുയോജ്യമായ കണ്ണട വാങ്ങിയത്. ഇതിനെ വ്യക്തിഹത്യക്കായി ഉപയോഗിക്കുകയാണ്. മെഡിക്കൽ റീ-ഇംബേഴ്സ്മ​​​​െൻറ് അനുസരിച്ച് തുക വാങ്ങിയത് ചട്ടപ്രകാരം മാത്രമാണ്. ഇതിനായി സമർപ്പിച്ച ബില്ലുകൾ വ്യാജമാണെന്നാണ് വാർത്തകൾ. അതുശരിയല്ല. വ്യാജ ബില്ലുകളൊന്നും സമർപ്പിച്ചിട്ടില്ല. കെട്ടിച്ചമച്ചിട്ടുമില്ല. ഇല്ലാത്ത ആശുപത്രിയുടെ ബില്ലുകൾ എവിടെയും ഹാജരാക്കിയിട്ടില്ല. എതെങ്കിലും ആശുപത്രിയുടെ വ്യാജബില്ല് ഹാജരാക്കിയിട്ടുണ്ടെങ്കിൽ വാർത്ത നൽകിയവർ തെളിയിക്കണം. മരിച്ചുപോയ അമ്മയുടെ ചികിത്സബില്ലിനെ സംബന്ധിച്ചുപോലും ക്രൂരമായ പ്രചാരണം നടക്കുന്നുണ്ട്. വസ്തുതാവിരുദ്ധ പ്രചാരണമാണ് നടക്കുന്നത്. ഇതിനു പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് തനിക്കറിയില്ല. താനൊരു സി.പി.എം പ്രവർത്തകയാണ്. ഇത്തരത്തിലുള്ള പ്രവർത്തനമൊന്നും പാർട്ടി പ്രവർത്തകർ നടത്താറില്ല - കെ.കെ. ശൈലജ

 

Tags:    
News Summary - vigilance probe started against kk shailaja -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.