പാലക്കാട്: മോേട്ടാർ വാഹന വകുപ്പിെൻറ വാളയാർ ചെക്ക്പോസ്റ്റിൽ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1,71975 രൂപ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചെക്ക്പോസ്റ്റിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ഡയറക്ടർക്ക് ശിപാർശ ചെയ്തു.
എം.വി.െഎ ടി.എം. ഷാജി, എ.എം.വി.െഎമാരായ അരുൺകുമാർ, ജോസഫ് റോഡ്രിഗസ്, ഷബീറലി, ഒ.എ. റിഷാദ് എന്നിവർക്കെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തത്. അനധികൃത പണപ്പിരിവ് നടക്കുന്നതായ വ്യാപകമായ പരാതികളെതുടർന്ന് പാലക്കാട് വിജിലൻസ്, തിങ്കളാഴ്ച രാത്രി പത്തോടെ ചെക്ക്പോസ്റ്റും
പരിസരവും നിരീക്ഷണത്തിലാക്കി. കൗണ്ടറിൽ എത്തുന്ന ചരക്കുലോറിയിലെ ഡ്രൈവർമാർ, പണമടങ്ങിയ കവർ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്നതും അത് സമീപം ഇരിക്കുന്ന ഏജൻറിന് കൈമാറുന്നതും വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടു. ഇതേതുടർന്ന് ഏജൻറിെൻറ കയ്യോടെ പിടികൂടുകയായിരുന്നു.
പരിശോധനയിൽ ഇയാളിൽനിന്നും 1,70,000 രൂപയും ചെക്ക്പോസ്റ്റിൽ 1975 രൂപയും കണ്ടെത്തി.
24 മണിക്കൂറിലെ സർക്കാർ വരുമാനം 2,50,250 രൂപയാണെങ്കിൽ ഉദ്യോഗസ്ഥർ ആറു മണിക്കൂർകൊണ്ട് പിരിച്ചെടുത്തത് 1,71,975 രൂപയാണെന്ന് വിജിലൻസ് ഡിവൈ.എസ്.പി ഷംസുദ്ദീൻ പറഞ്ഞു. സി.െഎ കെ.എം. പ്രവീൺ കുമാറിെൻറ നേതൃത്വത്തിൽ ഗസറ്റഡ് ഒാഫിസറായ െഎ.ടി.ഡി.പി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എ. ബാബു, വിജിലൻസ് ഉദ്യോഗസ്ഥരായ എസ്.െഎ ബി. സുരേന്ദ്രൻ, എ.എസ്.െഎമാരായ മനോജ്കുമാർ, മുഹമ്മദ്സലീം, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ സലേഷ്, രമേഷ്, സി.പി.ഒമാരായ പ്രമോദ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.