തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സപ്ലൈസ് ഒാഫിസുകളിലും ഗോഡൗണുകളിലും റേഷൻകടകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടും തിരിമറിയും കണ്ടെത്തി. ഭക്ഷ്യപദാർഥങ്ങളുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്നും ഭക്ഷ്യപദാർഥങ്ങൾ കൊണ്ടുപോകുന്ന വഴിയിൽ ചോർച്ചയുണ്ടാകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിന് കീഴിെല റേഷൻ വിതരണ സമ്പ്രദയത്തിൽ വൻ അഴിമതി നടക്കുന്നതായും ഉദ്യോഗസ്ഥ-വ്യവസായ ലോബികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ചും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പരിശോധനയിൽ ഇത് ശരിെവക്കുന്ന നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഗോഡൗണിൽനിന്നുള്ള ട്രാൻസ്പോർട്ടേഷനിൽ ഭക്ഷ്യധാന്യങ്ങൾക്ക് ചോർച്ച സംഭവിക്കുന്നതായി കണ്ടെത്തി. ഗോഡൗണുകളിൽ എത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ സാംപിളുകൾ ഗുണ നിലവാര പരിശോധനക്ക് അയക്കാറില്ല. റേഷൻ സാധനങ്ങളുടെ വിതരണം സംബന്ധിച്ച വിവരം പല റേഷൻ കടകളിലും പ്രദർശിപ്പിക്കുന്നില്ല.
തിരുവനന്തപുരംത്ത് ചാല , നീറണംകുഴി, കഴക്കൂട്ടം, നെടുമങ്ങാട് സിവിൽ സപ്ലൈസ് ഗോഡൗണുകളിലാണ് പരിശോധന നടന്നത്. നീറണംകുഴി ഗോഡൗണിലെ മൂന്നു പെട്ടിത്രാസ്സിനും ഒരു ഇലക്ട്രോണിക് ത്രാസ്സിനും ലീഗൽ മെട്രോളജിയുടെ പരിശോധന സർട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തി. ഈ ഗോഡൗണിൽ ഭക്ഷ്യധാന്യങ്ങൾ അലക്ഷ്യമായ രീതിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. തിരുവനന്തപുരം ചാല എ.ആർ.ഡി 186 റേഷൻ കടയുടെ ഭക്ഷ്യ സുരക്ഷ കാലാവധി കഴിഞ്ഞിരുന്നു. കൊല്ലത്ത് നടത്തിയ പരിശോധനയിൽ റേഷൻ സാധനങ്ങൾ അലക്ഷ്യമായി സൂക്ഷിക്കുന്നതായും കണ്ടെത്തി. പുനലൂർ, വടകര എന്നിവിടങ്ങളിൽ കിലോക്കണക്കിന് ഭക്ഷ്യധാന്യങ്ങളുടെ കുറവ് കണ്ടെത്തി.
പത്തനംതിട്ടയിലെ ഡിപ്പോയിൽനിന്ന് റേഷൻ സാധനങ്ങൾ കൊണ്ടുപോകുന്നതിന് കരാർ അടിസ്ഥാനത്തിൽ അനുമതി നൽകിയ വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലായിരുന്നു. കോട്ടയം ചിങ്ങവനം എഫ്.സി.െഎയിൽ ഉദ്യോഗസ്ഥന് എഫ്.സി.െഎയിൽ എത്തി സാംപിൾ പാക്ക് ഓഫിസിലേക്ക് കൊണ്ടുപോകാതെ എഫ്.സി.െഎയിൽ ഉപേക്ഷിച്ച് പോകുന്നതായി കണ്ടെത്തി. വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പാലക്കാട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ വിവിധതരം ക്രമക്കേടുകൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.