കൊച്ചി/മൂവാറ്റുപുഴ: മരട് നഗരസഭ പഞ്ചായത്തായിരുന്ന കാലത്ത് തീരദേശ പരിപാലന നി യമം ലംഘിച്ച് ഫ്ലാറ്റുകൾ പണിയാൻ അനുമതി നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും സുപ്രധാനരേഖകൾ നശിപ്പിച്ചതായും വിജിലൻസ്.
തീരദേശ പരിപ ാലന നിയമത്തിന് വിരുദ്ധമാണെന്ന് അറിഞ്ഞാണ് മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവർ ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ഡയറക്ടർ സാനി ഫ്രാൻസിസിന് ഫ്ലാറ്റ് നിർമിക്കാൻ അനുമതി നൽകിയതെന്നും അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഫ്ലാറ്റ് പണിയുന്ന സ്ഥലം അടിസ്ഥാന നികുതി രജിസ്റ്ററിൽ (ബി.ടി.ആർ) നിലമായി രേഖപ്പെടുത്തിയതാണെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഫ്ലാറ്റ് നിർമാതാവുമായി ഗൂഢാലോചന നടത്തി കാര്യങ്ങൾ മറച്ചുവെച്ചു. ബന്ധപ്പെട്ട നോട്ട് ഫയലുകെളല്ലാം കരുതിക്കൂട്ടി നീക്കി. സാനി ഫ്രാൻസിസ് രേഖകെളല്ലാം കൃത്യമാണെന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റുടമയിൽനിന്ന് ഗഡുക്കളായി 75 ലക്ഷം കൈപ്പറ്റി. ഉദ്യോഗസ്ഥർ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ നിർമാണത്തിന് കൂട്ടുനിന്നു.
ജാമ്യം അനുവദിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും തുടരന്വേഷണം തടസ്സപ്പെടുത്തുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക, രാഷ്ട്രീയ പിൻബലമുള്ള പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. മരട് നഗരസഭയിലെ കേസിലെ നിർണായകരേഖകൾ നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. സാനി ഫ്രാൻസിസിെൻറ മാമംഗലത്തെ ഒാഫിസിൽനിന്ന് രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു.
പഞ്ചായത്തിൽ യു.ഡി ക്ലർക്കായിരുന്ന ജയറാം നായിക്കിനെ നാലാം പ്രതിയായി ഉൾപ്പെടുത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.