തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് വിജിലൻസ് നോട്ടീസ്. കോഴ വിവാദത്തിൽ ഈ മാസം 10ന് വിജിലൻസിന് മുന്നിൽ ഹാജരായി മൊഴി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുമ്മനം രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കോഴ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച സതീഷ് നായർ 24ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ നോട്ടീസ് ഒളിവിലായിരുന്ന സതീഷ് നായർ കൈപ്പറ്റിയിട്ടുണ്ട്. കുമ്മനത്തിെൻറ ഡൽഹിയിലെ സഹായിയാണ് സതീഷ് നായർ. മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജ് ഉടമ ആര്. ഷാജിയില്‍നിന്ന് 5.60 കോടി ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് കേസ്.
ഡൽഹിക്കു സമീപം ഗാസിയാബാദിൽ താമസിക്കുന്ന സതീഷ് നായർ സർക്കാറിൽ സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമാനമായ തട്ടിപ്പുകൾ മുമ്പും നടത്തിയിട്ടുണ്ടെന്ന് വിജിലൻസിന് തെളിവ് ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോഴ അന്വേഷിച്ച പാര്‍ട്ടി അന്വേഷണ കമീഷന് അംഗങ്ങളായ കെ.പി. ശ്രീശന്, എ.കെ. നസീര്‍ എന്നിവർ ചൊവ്വാഴ്ച വിജിലൻസിന് മുന്നിൽ മൊഴി നൽകും. ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആർ.എസ്. വിനോദ് കോഴ വാങ്ങിയതായി അന്വേഷണ കമീഷന് സ്ഥിരീകരിച്ചിരുന്നു.
കോഴ ആരോപണം സംബന്ധിച്ച ബി.ജെ.പി അന്വേഷണ കമീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ആര്.എസ്. വിനോദിനെ ബി.ജെ.പി പുറത്താക്കിയിരുന്നു. പണം വാങ്ങിയതായി വിനോദ് അന്വേഷണ കമീഷനോട് സമ്മതിച്ചിരുന്നു. വാങ്ങിയ പണം കുഴല്‍പ്പണമായി ഡല്‍ഹിയില്‍ എത്തിെച്ചന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരൻ മുൻ കൗൺസിലർ എ.ജെ. സുക്കാർണോ, ആർ.എസ്. വിനോദ്, മെഡിക്കൽ കോളജ് ഉടമ ആർ. ഷാജി എന്നിവരുടെ മൊഴി വിജിലൻസ് നേരത്തേ രേഖെപ്പടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.