കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് ഒരുങ്ങുന്നു. ആശുപത്രിയിലെത്തി ചോദ്യം ചെയ്യാൻ അനുമതി തേടി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണസംഘം സൂചന നൽകി. ഗുരുതര രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 18ന് അറസ്റ്റിലായശേഷം ആശുപത്രിയിൽതന്നെ കസ്റ്റഡിയിൽ കഴിയുകയാണ്. ജാമ്യഹരജി വിജിലൻസ് കോടതിയും ഹൈകോടതിയും തള്ളുകയും ചെയ്തു.
അറസ്റ്റിലായശേഷം രണ്ടുതവണ കോടതി അനുമതിയോടെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പരാതി വിജിലൻസ് ആവർത്തിക്കുകയാണ്. ജാമ്യഹരജി പരിഗണിക്കവേ കോടതിയിലും ഇൗ നിലപാട് അറിയിച്ചിരുന്നു. രണ്ടുതവണ ചോദ്യം ചെയ്തിട്ടും അദ്ദേഹത്തിൽനിന്ന് കാര്യമായ സഹകരണമുണ്ടായില്ലെന്ന് വിജിലൻസ് പറയുന്നു.
പാലം നിര്‍മാണ കരാറുകാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് ആരോപണം. തെളിവുകളും മൊഴികളും അടിസ്ഥാനമാക്കി വിവരങ്ങൾ ലഭ്യമാക്കുകയാണ് വിജിലൻസിെൻറ ലക്ഷ്യം. ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലടക്കം വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിെൻറ ഭാഗമായാണ് അഞ്ചാം പ്രതിയായ ഇബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.