കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ രണ്ടാം ദിനവും പൊലീസ് ചോദ്യം ചെയ്തു. 11 മണിക്കൂർ നേരമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്.
വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനുശേഷം ബുധനാഴ്ചയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ആദ്യദിനം ഒമ്പതര മണിക്കൂറാണ് ചോദ്യം ചെയ്തതിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീണ്ടും സ്റ്റേഷനിൽ എത്തിയ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ രാത്രി 8.15 വരെ നീണ്ടു. കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമുള്ള മൊഴി വിജയ് ബാബു ആവർത്തിച്ചു.
വിജയ് ബാബുവിനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാവിലെ ഒമ്പതിന് ഹാജരാകാൻ നിർദേശം നൽകിയാണ് വിട്ടയച്ചത്.
മാർച്ച് 16നും 22നും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.