കായംകുളം: രാഷ്ട്രീയ സ്വാധീനം ലക്ഷ്യമിട്ട് ആരാധനാലയങ്ങളെ ആർ.എസ്.എസ് അക്രമത്തിെൻറ കേന്ദ്രമാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വള്ളികുന്നത്ത് കൊല്ലപ്പെട്ട 10ാം ക്ലാസ് വിദ്യാർഥി അഭിമന്യുവിെൻറ വസതിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അക്രമപ്രവർത്തനങ്ങളിലൂടെയാണ് ആർ.എസ്.എസ് സമൂഹത്തിൽ സാന്നിധ്യം അറിയിക്കുന്നത്. ഭീതിയും വിദ്വേഷവും പരത്തിയാണ് അപകടകരമായ സ്വന്തം രാഷ്ട്രീയം അവർ അടിച്ചേൽപിക്കുന്നത്. എല്ലാവർക്കും വേണ്ടിയുള്ള ആരാധനാലയങ്ങളിലേക്ക് മറ്റുള്ളവർ എത്താതിരിക്കാനാണ് ആർ.എസ്.എസ് അക്രമങ്ങൾ സൃഷ്ടിക്കുന്നത്. ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. മറഞ്ഞിരുന്നുള്ള പ്രവർത്തനമാണ് ആർ.എസ്.എസിേൻറത്. അക്രമരീതിയും ഇത്തരത്തിലുള്ളതാണ്. അക്രമികൾ ആർ.എസ്.എസായിരുന്നുവെന്നത് പ്രദേശവാസികൾക്ക് അറിയാം. ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറിയിട്ട് കാര്യമില്ല. അക്രമത്തെ അക്രമംകൊണ്ട് സി.പി.എം നേരിടില്ല. സമാധാനശ്രമങ്ങൾക്ക് മുൻകൈയെടുക്കും.
കേന്ദ്രമന്ത്രി പദവിയുടെ മാന്യതയില്ലാതെയാണ് വി. മുരളീധരൻ പെരുമാറുന്നത്. നിലവാരം കുറഞ്ഞ പ്രസ്താവനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് വ്യക്തിപരമായി അക്രമിക്കുന്ന ൈശലിയെ ജനാധിപത്യസമൂഹം ഒന്നടങ്കമാണ് എതിർത്തത്. വാക്കുകൾ സൂക്ഷ്മതയില്ലാതെ സംസ്കാരശൂന്യമായി ദുരുപയോഗം ചെയുന്നു.
ഇത് സമൂഹം അംഗീകരിക്കുന്ന ശൈലിയല്ല. ആലപ്പുഴയിൽ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം എൽ.ഡി.എഫിന് ലഭിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.